Image

രണ്ടാനമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്‌കാരം പൂര്‍ത്തിയായി

Published on 21 December, 2024
 രണ്ടാനമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ആറ് വയസുകാരിയുടെ മൃതസംസ്‌കാരം പൂര്‍ത്തിയായി

എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാന്റെ മൃതസംസ്‌കാരം പൂര്‍ത്തിയായി. കോതമംഗലം കമ്ബനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കുഞ്ഞിന്റെ മൃതദേഹം അച്ഛന്‍ അജാസ് ഖാന്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സംസ്‌കാരം നടത്തി.

നാടും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രണ്ട് ദിവസം മുമ്ബാണ് രണ്ടാനമ്മ അനീഷ ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് യുപി സ്വദേശിനിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.ഇതോടെയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ഇതിന് പിന്നാലെ, കുട്ടിയുടെ പിതാവ് അജാസ് ഖാനെയും രണ്ടാമ്മയെയും പോലീസ് കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക