ഭോപ്പാൽ: മധ്യപ്രദേശിലെ മെൻഡോരിയിലെ രത്തിബാദിൽ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ 52 കിലോ സ്വർണവും 10 കോടി രൂപയും. ഭോപ്പാൽ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഇവ കണ്ടെത്തിയത്. സ്വർണത്തിന് ഏതാണ്ട് 42 കോടി രൂപയുടെ മൂല്യമുണ്ട്.
ഇതു ഉപേക്ഷിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും ആദായ നികുതി വകുപ്പും. ഉപേക്ഷിക്കപ്പെട്ട കാർ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസും ആദായ നികുതി വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തിയത്.