Image

പി.കെ.ശശിക്ക് ഇത് 'കനത്ത പ്രഹരം'; രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

രഞ്ജിനി രാമചന്ദ്രൻ Published on 21 December, 2024
പി.കെ.ശശിക്ക് ഇത് 'കനത്ത പ്രഹരം'; രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി, തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ

പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. പാർട്ടി നടപടി നേരിട്ട പി.കെ.ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് പദവികളിൽ നിന്നാണ് നീക്കം ചെയ്തത്. അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് പി.കെ.ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും ഒഴിവാക്കിയത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസിൽ കുടുക്കാനായി ശശി നടത്തിയ ഗൂഢാലോചനയും പുറത്തുവന്നിരുന്നു. ഇതും നടപടിക്ക് കാരണമായി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ.മോഹനനായിരിക്കും പുതിയ സിഐടിയു ജില്ലാ പ്രസിഡന്റ്. 
 

 

 

 

English Summary:
P.K. Sasi faces a "heavy blow"; removed from two positions, decision made at the Palakkad District Secretariat.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക