തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിര്‍ദേശം നല്‍കി. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്. ചെങ്കല്‍ സ്വദേശികളായ ജയന്‍ നിവാസില്‍ ഷിബു- ബീന ദമ്പതികളുടെ മകള്‍ നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.
കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. അതിനിടെ ചെങ്കല്‍ യുപി സ്‌കൂള്‍ പരിസരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമങ്ങളെ മാനേജര്‍ അകത്തേക്ക് കടത്തിവിട്ടില്ല.