Image

'ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം; 20 ലക്ഷം പിഴ, വിധിയിൽ പൂർണ തൃപ്തർ'

രഞ്ജിനി രാമചന്ദ്രൻ Published on 21 December, 2024
'ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം; 20 ലക്ഷം പിഴ, വിധിയിൽ പൂർണ തൃപ്തർ'

ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതക കേസ് . വധശിക്ഷ നൽകാത്ത സാഹചര്യത്തിൽ പ്രതിക്ക് നൽകാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് നൽകിയിരിക്കുന്നത്. അതുകൂടാതെ 449-ാം വകുപ്പ് അനുസരിച്ച് ഭവനഭേദനത്തിന് ആറുവർഷവും ആളുകളെ ഭീഷണിപ്പെടുത്തിയതിന് രണ്ടുകൊല്ലവും ആയുധ നിയമമനുസരിച്ച് മൂന്ന് മാസത്തിനും ശിക്ഷിച്ചു. ഇങ്ങനെ എട്ടുവർഷവും മൂന്ന് മാസവുമുള്ള ശിക്ഷ ആദ്യം അനുഭവിക്കണം. ഒന്നിന് പിറകേ ഒന്നായി അനുഭവിക്കണം. അതിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്. ഇതിനു പുറമെ 20 ലക്ഷം പിഴയായി ചുമത്തിയിട്ടുണ്ട്. ഈ തുക രഞ്ജുവിനും രഞ്ജുവിന്റെ പ്രായപൂർത്തിയാകാത്ത നാലുമക്കൾക്കും നൽകണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നതെന്നും വിധിയിൽ പൂർണ തൃപ്തരാണെന്നും പബ്ലിക് പ്രൊസിക്യൂട്ടർ ടി.എസ് അജയൻ പറഞ്ഞു .

 

 

 

English Summary:
Life imprisonment for each murder; ₹20 lakh fine, fully satisfied with the verdict.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക