ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ഋഷികേഷ് ടി കൃഷ്ണന്‍, ഡീന്‍, ആറ് പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കെതിരേ ജാതി വിവേചനത്തിന് ബംഗളൂരു പോലീസ് കേസെടുത്തു. അറിയപ്പെടുന്ന ദലിത് ബുദ്ധിജീവിയും അസോസിയേറ്റ് പ്രൊഫസറുമായ ഗോപാല്‍ ദാസിന്റെ പരാതിയില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സമെന്റ് നടത്തിയ അന്വേഷണത്തിലാണ് നടപടി.
ഡയറക്ടര്‍ക്കു പുറമേ ദിനേശ് കുമാര്‍, സൈനേഷ് ജി, ശ്രീനിവാസ് പ്രാക, ചേതന്‍ സുബ്രഹ്‌മണ്യന്‍, ആശിഷ് മിശ്ര, ശ്രീലത ജൊനലാഗഡു, രാഹുല്‍ ഡേ എന്നീ ഫാക്കല്‍റ്റികള്‍ക്കെതിരേയാണ് കേസെടുത്തത്.