Image

എംവി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിച്ചു കയറി

Published on 21 December, 2024
എംവി ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ കാര്‍ ഇടിച്ചു കയറി

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.
തിരുവനന്തപുരം തിരുവല്ലം പാലത്തിന് സമീപം നിയന്ത്രണം തെറ്റി വന്ന കാര്‍ ഗോവിന്ദന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

കാറിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ചപ്പോഴാണ് നിയന്ത്രണം തെറ്റിയതെന്നാണ് അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചവര്‍ നല്‍കിയ മൊഴി. കോവളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക