ബെതിലഹമിലെ
കുന്നിൻ ചെരുവിൽ
ഉണ്ണി പിറന്നു
രെക്ഷ കനീ ശോ
ആട്ടിടയർക്കൊരു
ദർശനമുണ്ടായി
യേശു പിറന്നൊരു
കാലിക്കൂട്ടിൽ
കാട്ടിലെ കുരുവികൾ
കളകളം പാടി
ഒരു തിരു പിറവിയെ
എതിരേറ്റു
പാതിരാ കാറ്റിൽ
മുളംതണ്ടുകൾ
മർമരമുതിർത്തു പാടി
രക്ഷകനീശോ പിറന്നേ !
കിഴക്കൊരു
വാൽനക്ഷത്രമുദിച്ചു
വഴികാട്ടിയായി
വിദ്ധ്വാന്മാരെ നയിച്ചു
പൊന്നും മീറയും
സുഗന്ധക്കുട്ടവും
കാഴ്ചകൾ വെച്ചവർ
രെക്ഷകനെ വണങ്ങി
ആടുകൾ അവനെ
അറിഞ്ഞവയുടെ
മണികൾ മുഴങ്ങി
ആഹ്ളാദ തിമിർപ്പിൽ !