Image

കോട്ടയം സ്വദേശി അരുണ്‍ ഡാനിയേലിനെ (29) കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 22 December, 2024
കോട്ടയം സ്വദേശി അരുണ്‍ ഡാനിയേലിനെ (29) കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നയാഗ്ര ഫോൾസ് : കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേൽ (29) കാനഡയിൽ അന്തരിച്ചു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നയാഗ്രയ്ക്കടുത്തുള്ള സെൻ്റ് കാതറൈൻസിലായിരുന്നു അരുൺ താമസിച്ചിരുന്നത്.

 മുൻ CIBC ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. 2017-ലാണ് രാജ്യാന്തര വിദ്യാർത്ഥിയായി അരുൺ കാനഡയിൽ എത്തിയത്. സാർനിയ ലാംടൺ കോളേജിലാണ് പഠിച്ചിരുന്നത്. മരണ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക