ക്രിസ്തുമസിനു മെഗാ മില്യൺ ഇക്കുറി $1 ബില്യൺ അടിക്കുന്ന മഹാഭാഗ്യവാനെ കണ്ടെത്തിയേക്കും. വെള്ളിയാഴ്ച്ച രാത്രി എടുത്ത ഒരു ടിക്കറ്റും മാച്ചായില്ലെന്നു ലോട്ടറി ഉദ്യോഗസ്ഥർ ശനിയാഴ്ച്ച പറഞ്ഞു. അതോടെ $825 മില്ല്യണിൽ നിന്നു സമ്മാനത്തുക ഉയർന്നു ബില്യന്റെ വക്കിലെത്തി.
ഭാഗ്യവനില്ലാത്ത തുടർച്ചയായ 29ആം ഡ്രോയാണ് വെള്ളിയാഴ്ച്ച നടന്നത്. അതിനു ശേഷം ഉദ്യോഗസ്ഥർ പറഞ്ഞു: "മെഗാ മില്യൺസ് ജാക്ക്പോട്ട് ഒരു ബില്യണോടു അടുത്തു! ഇപ്പോൾ $944 മില്യണിൽ നിൽക്കുന്ന സമ്മാന തുക ഡിസംബർ 24 ചൊവാഴ്ച്ച അടുത്ത നറുക്കെടുപ്പിനു കാത്തിരിക്കുന്നു."
അന്നു ജയിക്കുന്നയാൾക്കു $429 മില്യൺ മൊത്തമായി വാങ്ങാം. 2024ൽ മൂന്നാമത്തെ ജാക്ക്പോട്ട്. ചരിത്രത്തിൽ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ 22 വർഷമെത്തിയ മെഗാ മില്യൺ ഒരാൾ ക്രിസ്തുമസിനു നേടിയിട്ടുള്ളൂ. ഈ വർഷത്തെ മൂന്നാം വിജയവും ആവും അത്.
ആദ്യ ക്രിസ്തുമസ് വിജയി ന്യൂ യോർക്കിൽ പക്ഷെ സമ്മാനം വാങ്ങാൻ എത്തിയില്ല.
Mega Millions Christmas price could hit $1 billion