വാട്ട്സാപ്പിൽ രഹസ്യ നിരീക്ഷണത്തിനുള്ള പെഗാസസ് സ്പൈവെയർ കയറ്റി വച്ച ഇസ്രയേലിന്റെ എൻ എസ് ഒ ഗ്രൂപ്പിനെതിരെ കൊടുത്ത കേസിൽ മെറ്റാ പ്ലാറ്റഫോമിനു വിജയം. എൻ എസ് ഒ ഹാക്കിങ് നടത്തിയെന്നും കരാർ ലംഘിച്ചെന്നും കാലിഫോർണിയ ഓക്‌ലൻഡിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ഫില്ലിസ് ഹാമിൽട്ടൺ കണ്ടെത്തി.
നഷ്ടപരിഹാരം നിർണയിക്കാൻ മാത്രമായി ഇനി കേസ് വിചാരണ തുടരും.
"ഇത് സ്വകാര്യതയ്ക്കുള്ള വിജയമാണ്," വാട്ട്സാപ്പ് മേധാവി വിൽ കാത്കാർട്ട് പറഞ്ഞു. "ഞങ്ങൾ അഞ്ചു വർഷമായി ഈ കേസിൽ പൊരുതുന്നു."
എൻ എസ് ഒ ഗ്രൂപ് നിരവധി നിയമങ്ങൾ ലംഘിച്ചെന്നു വ്യക്തമാകുന്നുവെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടി.
വിമതർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിങ്ങനെ പലരും ഇരകളായി.
രാജ്യരക്ഷയ്ക്കും കുറ്റവാളികളെ കണ്ടെത്താനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടാനുമാണ് ശ്രമിച്ചതെന്നു എൻ എസ് ഒ വാദിച്ചു.
WhatsApp wins case against Pegasus