ടീനെക്ക്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പ്രമുഖ മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ ഫോറം 2025-26 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ടീനെക്കിലെ രുദ്ര ബിസ്ട്രോയില്‍ വച്ചു നടന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടത്. ഫൊക്കാന ട്രഷറാറും കേരള കള്‍ച്ചറല്‍ ഫോറത്തിന്‍റെ സജീവ പ്രവര്‍ത്തകനുമായ ജോയി ചാക്കപ്പന്‍ സന്നിഹിതനായിരുന്നു. കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക പ്രസിഡന്‍റും ആയുഷ്ക്കാല പേട്രണുമായിരുന്ന ദിവംഗതനായ ടി. എസ്. ചാക്കോയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കോശി കുരുവിളയും ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ ജെയിംസ് ജോര്‍ജും ഇലക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.
ഭാരവാഹികള്‍:
പ്രസിഡന്‍റ് നൈനാന്‍ ജേക്കബ്, വൈസ് പ്രസിഡന്‍റ് കെ.ജി. തോമസ്, സെക്രട്ടറി സോജന്‍ ജോസഫ്, ട്രഷറര്‍ തോമസ് മാത്യു, ജോയിന്‍റ് സെക്രട്ടറി മേരി കോശി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കോശി കുരുവിള, പേട്രന്‍ റ്റി. എം. സാമുവേല്‍.
ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍: ഏബ്രഹാം പോത്തന്‍, ദാസ് കണ്ണംകുഴിയില്‍, ദേവസ്സി പാലാട്ടി, ജെയിംസ് ജോര്‍ജ്, റെജി കെ. മാത്യു.
കമ്മിറ്റി അംഗങ്ങള്‍ : ആന്‍ഡ്രു പാപ്പച്ചന്‍, ആനി തോമസ്, അനില്‍ ജോര്‍ജ്, ആന്‍റണി കുര്യന്‍, എല്‍ദോ പോള്‍, ഫ്രാന്‍സിസ് കാരക്കാട്ട്, ജേക്കബ് തോമസ്, ജോയി ചാക്കപ്പന്‍, ജോയിക്കിട്ടി ഡാനിയേല്‍, പി.എം. കോശി, ഡോ. ഓമന അര്‍. മാത്യു, പൗലോസ് പാത്തിക്കല്‍, റെമി ജേക്കബ്, റോയി പി. ജേക്കബ്, തോമസ് ജേക്കബ്. വര്‍ഗീസ് വി.ജോര്‍ജ്, വര്‍ഗീസ് ജേക്കബ്.
മീഡിയ കോ ഓര്‍ഡിനേറ്റേഴ്സ്: റോയി പി. ജേക്കബ്, അനില്‍ ജോര്‍ജ്.
ഓഡിറ്റര്‍: സജിത ജേക്കബ്.
മീഡിയ കോ ഓര്‍ഡിനേറ്റേഴ്സ് റോയി പി. ജേക്കബ്, അനില്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചതാണിത്.