ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുക്കണമെന്നു ഹിന്ദു പ്രവാസികളുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
മോദിക്കുള്ള തുറന്ന കത്തിൽ ഒപ്പു വച്ചതു 70 വിദ്യാഭ്യാസ പണ്ഡിതരും ഹിന്ദു ആധ്യാത്മിക നേതാക്കൾ, ബിസിനസ് സംരംഭകർ, പ്രഫഷനലുകൾ, സാമൂഹ്യ നേതാക്കൾ, റിട്ടയർ ചെയ്ത ഇന്ത്യ ഗവൺമെന്റ് ഉദ്യോഗസ്ഥർ, യുഎൻ, വേൾഡ് ബാങ്ക് എന്നിവയിലെ മുൻ ഉദ്യോഗസ്ഥർ, കലാകാരൻമാർ തുടങ്ങിയവർ ഉൾപ്പെടുന്നു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാർവ്വതനേനി ഹരീഷ് വഴിയാണ് മോദിക്ക് കത്ത് നൽകിയത്.
ബംഗ്ളദേശിലെ ഹിന്ദു ജനസംഖ്യ 15% ആയി കുറഞ്ഞത്വംശഹത്യയുടെ ഫലമായാണെന്നു അവർ ചൂണ്ടിക്കാട്ടി. ആര് ഭരിച്ചാലും ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികൾ പല തലങ്ങളിൽ നിന്നു പ്രവർത്തിച്ചു ഹിന്ദുക്കളെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്.
പന്ത്രണ്ടു വ്യക്തമായ നിർദേശങ്ങൾ കത്തിൽ ഉന്നയിക്കുന്നു.
ഒന്ന്: ഇന്ത്യൻ ജനതയോട് പ്രധാനമന്ത്രി ഈ സ്ഥിതിവിശേഷത്തെ കുറിച്ച് സംസാരിക്കയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിക്കുകയും ചെയ്യണം.
രണ്ട്: പാർലമെന്റിലെ എല്ലാ കക്ഷികളെയും വിളിച്ചു കൂട്ടി പൊതുവായ അഭിപ്രായം ഉണ്ടാക്കണം.
മൂന്ന്: ബംഗ്ളദേശിൽ ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്താൻ സമ്മർദം ചെലുത്തണം. അന്താരാഷ്ട്ര നിരീക്ഷകർ ഉണ്ടായിരിക്കണം.
നാല്: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെയും വൈദ്യുതിയെയും ചികിത്സ സഹായത്തേയും ബംഗ്ളദേശ് എത്ര മാത്രം ആശ്രയിക്കുന്നുവെന്നു അവരെ ഓര്മ്മിപ്പിക്കുക.
അഞ്ച്: ബംഗ്ളദേശിനെ സ്വാഭാവികമായി സൗഹൃദ രാഷ്ട്രമായി കാണുന്ന ഏർപ്പാട് നിർത്താം. ഇന്ത്യയുടെ തന്ത്രപരമായ സമീപനത്തിൽ മാറ്റം വരുത്താം.
ആറ്: ബംഗ്ളദേശിലെ സ്ഥിതിവിശേഷത്തെ കുറിച്ച് നിരന്തരം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യാൻ ഒരു ഉന്നത തല സമിതിയെ നിയോഗിക്കണം.
ഏഴ്: അതിർത്തി ശക്തമാക്കി അടച്ചു വയ്ക്കുക. ബംഗ്ലാദേശിൽ നിന്നു കടന്നു വരാൻ ഹിന്ദുക്കൾക്കു മാത്രമേ അനുമതി നൽകാവൂ.
എട്ട്: ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശികളെ മൊത്തം പുറത്താക്കുക.
ഒൻപത്: വ്യാജ ഇന്ത്യൻ ഐ ഡി കൾ നൽകാൻ പണം വാങ്ങുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കടുത്ത ശിക്ഷ നൽകുക.
പത്ത്: യുഎൻ സമാധാന ദൗത്യങ്ങളിൽ ബംഗ്ളദേശി സൈനികരെ ഒഴിവാക്കണമെന്നു യുഎന്നിനെ ബോധ്യപ്പെടുത്തുക.
പതിനൊന്ന്: മനുഷ്യാവകാശ ഹൈക്കമ്മിഷണർ വോൾക്കർ തുർക് ബംഗ്ലാദേശിലെ അതിക്രമങ്ങളെ അപലപിക്കണമെന്നു ആവശ്യപ്പെടുക.
പന്ത്രണ്ട്: ബംഗ്ലാ ഹിന്ദുക്കളെ പീഡിപ്പിക്കുന്നത് നിർത്തണമെന്ന് ആ രാജ്യത്തോട് ആവശ്യപ്പെടാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനോട് ആവശ്യപ്പെടുക.
Hindu expats ask Modi to intervene in Bangladesh