Image

ഒലിവിലക്കൊമ്പുമായി പ്രാവുകൾ വരുന്നുണ്ടോ? (സുധീർ പണിക്കവീട്ടിൽ)

Published on 22 December, 2024
ഒലിവിലക്കൊമ്പുമായി പ്രാവുകൾ വരുന്നുണ്ടോ? (സുധീർ പണിക്കവീട്ടിൽ)

ഈ കൃസ്തുമസ് കാലത്ത് നാം എല്ലാ ആഗ്രഹിക്കുന്നത് സമാധാനമാണ്. വ്യക്തിപരവും, സാമൂഹികപരവും, അന്തർദേശീയവുമായ സമാധാനം. നമ്മുടെ ജീവിതയാത്ര പ്രക്ഷുബ്ധമാകുമ്പോൾ വിശ്വാസികൾ ആശ്വാസം കണ്ടെത്തുന്നത് യേശുവിലാണ്. യേശുവും അനുയായികളും ഗലീല കടലിനു കുറുകെ കടക്കുമ്പോൾ അവർ കൊടുങ്കാറ്റിനെ നേരിട്ടു. യേശു ആ കാറ്റിനെ ശമിപ്പിച്ചു. “അനങ്ങാതിരിക്ക, അടങ്ങുക” (മാത്യു വാക്യം 39). മനസ്സിൽ ദൈവം വസിക്കുമ്പോൾ വിദ്വേഷവും, പകയും ശത്രുതയും ഉണ്ടാകുന്നില്ല. ഹിന്ദു മതവും പറയുന്നത് ദൈവം മനസ്സിൽ വസിക്കുന്നുവെന്നാണ്. ഇതാണ് അന്തർയാമി എന്ന സങ്കൽപ്പവും. എല്ലാ ജീവജാലകങ്ങളിലും ദൈവീകമായ ചൈതന്യം സ്ഥിതിചെയ്യുന്നു. അതിനെ ബ്രഹ്മം അഥവാ പരമാത്മ എന്ന് പറയുന്നു. ദൈവം നിങ്ങളിൽ താമസിക്കാൻ  വരുന്നു.മനുഷ്യൻ സ്വർഗ്ഗം തേടി ഭൂമിയിൽ നിന്നും പോകയല്ല ദൈവം ഭൂമിയിലേക്ക് വരികയാണെന്ന് ഹിന്ദുയിസം പറയുന്നു, എല്ലാ ലക്‌ഷ്യം വയ്ക്കുന്നത് ശാന്തിയും സമാധാനവുമാണ്.
നാം ദൈവികമായി ചിന്തകളിൽ മുഴുകിയാൽ ചുണ്ടിൽ ഒലിവില കൊമ്പുമായി പ്രാവുകൾ പറന്നുവരുന്നത് നമുക്ക് കാണാം.
സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.(സദൃശ്യ വാക്യങ്ങൾ 17:22). യേശുവിന്റെ ഈ വാക്കുകൾ ഓർക്കുക. സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്.” (വാക്യം 27).
എല്ലാവര്ക്കും അനുഗ്രഹപ്രദമായ കൃസ്തുമസ്സും പുതുവത്സരവും നേരുന്നു.

കൃസ്തുമസ് വരെയുള്ള ദിവസങ്ങളിൽ അറിവ് പുതുക്കാനായി ഇ-മലയാളി വായനക്കാർക്കുവേണ്ടി ബൈബിൾ ക്വിസ് താഴെ കൊടുക്കുന്നു. ഉത്തരം അറിയുന്നവർ കമന്റ് ബോക്സിൽ രേഖപെടുത്തുക. അല്ലാത്തവർക്കായി ഉത്തരങ്ങൾ ലേഖനത്തിനു താഴെ കൊടുത്തിട്ടുണ്ട്

1.ബൈബിളിലെ ആദ്യത്തെ പ്രസ്താവന എന്താണ്?
2.   5000 ആളുകൾക്ക് ഭക്ഷണം നൽകാൻ യേശുവിന് എത്ര മത്സ്യം ആവശ്യമാണ്?
3. യേശു എവിടെയാണ് ജനിച്ചത്?
4. പുതിയ നിയമത്തിലെ ആകെ പുസ്തകങ്ങളുടെ എണ്ണം എത്ര?
5. . യോഹന്നാൻ സ്നാപകനെ വധിച്ചത് ആരാണ്?
6. യേശുവിന്റെ ജനനസമയത്ത് യഹൂദ്യയിലെ രാജാവിന്റെ പേരെന്തായിരുന്നു?
7.. പുതിയ നിയമത്തിലെ ആദ്യത്തെ നാല് പുസ്തകങ്ങളുടെ സംഭാഷണ നാമം എന്താണ്?
8. ഏത് നഗരത്തിലാണ് യേശു ക്രൂശിക്കപ്പെട്ടത്?
9. ഏറ്റവും പുതിയ നിയമപുസ്തകങ്ങൾ എഴുതിയത് ആരാണ്?
10. യേശുവിനുണ്ടായിരുന്ന അപ്പോസ്തലന്മാരുടെ എണ്ണം എത്രയായിരുന്നു?
11. സാമുവലിന്റെ അമ്മയുടെ പേരെന്തായിരുന്നു?
12. യേശുവിന്റെ പിതാവ് ഉപജീവനത്തിനായി എന്തു ചെയ്തു?
13.  ഏത് ദിവസമാണ് ദൈവം ചെടികൾ ഉണ്ടാക്കിയത്?
14: മോശയ്ക്ക് നൽകിയ കൽപ്പനകളുടെ ആകെ എണ്ണം എത്ര?
15. ബൈബിളിലെ ആദ്യത്തെ പുസ്തകത്തിന്റെ പേരെന്താണ്?
16. ഭൂമിയുടെ ഉപരിതലത്തിലൂടെ നടന്ന ആദ്യത്തെ സ്ത്രീകളും പുരുഷന്മാരും ആരാണ്?
17. സൃഷ്ടിയുടെ ഏഴാം ദിവസം എന്താണ് സംഭവിച്ചത്?ഉ.
18. ആദാമും ഹവ്വായും ആദ്യം എവിടെയാണ് താമസിച്ചിരുന്നത്?
19. ആരാണ് പെട്ടകം നിർമ്മിച്ചത്?
20. യോഹന്നാൻ സ്നാപകന്റെ പിതാവ് ആരായിരുന്നു?


 

ഉത്തരങ്ങൾ


1.     ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2.     രണ്ട് മത്സ്യം.
3.    ബെത്‌ലഹേം.
4.    : 27.
5.    ഹെരോദ് ആന്റിപാസ്
6.    ഹെരോദാവ്.
7.    സുവിശേഷങ്ങൾ.
8.    : ജറുസലേം
9.    പോൾ.
10.    : 12.
11.    ഹന്ന
12.    അവൻ ഒരു മരപ്പണിക്കാരനായി ജോലി ചെയ്തു
13.     മൂന്നാം ദിവസം.
14.     പത്ത്.
15.     ഉല്പത്തി.
16.    : ആദാമും ഹവ്വയും
17.    ദൈവം വിശ്രമിച്ചു
18.    ഏദൻ തോട്ടം.
19.     നോഹ.
20.     സക്കറിയ.

 

(തുടരും ) 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക