ഹിന്ദുക്കൾക്കെതിരായ വിദ്വേഷത്തെ നേരിടാൻ 1997ൽ രൂപം നൽകിയ അമേരിക്കൻ ഹിന്ദുസ് എഗെയ്ൻസ്റ് ഡിഫമേഷൻ (എ എച് എ ഡി) എന്ന സംഘടന അതിനായി എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ രംഗത്ത്. Tattwa.ai വികസിപ്പിച്ച അൽഗോരിതങ്ങളാണ് ഇതിനു ഉപയോഗിക്കുക.
വിശ്വ ഹിന്ദു പരിഷദ് അമേരിക്കയ്ക്കും (വിഎച്പിഎ) ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും (എച് എ എഫ്) എതിരെ 'സവേര' നടത്തിയ പ്രചാരണത്തിൽ പക്ഷപാതമുണ്ടെന്നു ഹിന്ദു ഹേറ്റ് ഡിറ്റക്റ്റർ ഉപയോഗിച്ച് കണ്ടു പിടിച്ചതായി എ എച് എ ഡി പറയുന്നു. സവേര റിപ്പോർട്ടിനു പിന്നിലുള്ളവർക്കു കടുത്ത ഹിന്ദു വിദ്വേഷമുണ്ടെന്നു വ്യക്തമാണ്.
എ ഐ ഉപയോഗിച്ച് ഹിന്ദു വിദ്വേഷ പ്രചാരണങ്ങൾ നേരിടാൻ മുൻനിരയിൽ നിന്നു തന്നെയാണ് എ എച് എ ഡി പ്രവർത്തിക്കുന്നതെന്ന് കൺവീനറും വി എച് പി എ പ്രസിഡന്റുമായ അജയ് ഷാ പറഞ്ഞു.
AHAD deploys AI to detect anti-Hindu hate