ആമസോൺ ഉടമയായ ശതകോടീശ്വരൻ ജെഫ് ബെസോസ് അടുത്ത ശനിയാഴ്ച്ച ലോറെൻ സാഞ്ചസിനെ വിവാഹം കഴിക്കും. കൊളോറാഡോയിലെ ആസ്പെനിൽ $600 മില്യൺ ചെലവിട്ടാണ് വിവാഹം നടത്തുക.
ആമസോൺ മൂന്ന് ദിവസമായി തൊഴിലാളി സമരം നേരിട്ടു കൊണ്ടിരിക്കെയാണ് ഈ പ്രഖ്യാപനം വരുന്നത്.
2023ൽ ആയിരുന്നു ജെഫ് ബെസോസിന്റെയും (60) സാഞ്ചസിന്റെയും (54) വിവാഹ നിശ്ചയം.
ആർഭാട റെസ്ട്രെന്റായ മത്സുഹിയയിൽ നടക്കുന്ന വിവാഹത്തിൽ താരങ്ങൾ നിറയും. ബിൽ ഗേറ്റ്സ്, ജോർദാൻ റാണി റാണിയ തുടങ്ങിയ വി ഐ പി കളും എത്തും.
2018 മുതലാണ് ബെസോസ് മാധ്യമ പ്രവർത്തകയായ സാഞ്ചെസിനൊപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഹോളിവുഡ് പ്രൊഡ്യൂസർ പാട്രിക് വൈറ്റ്ഷെല്ലിൽ നിന്നു വിവാഹമോചനം നേടിയ സാഞ്ചെസിനു അദ്ദേഹത്തിൽ നിന്നുള്ള രണ്ടു മക്കളുണ്ട്: എല്ല (16), ഇവാൻ (18). മുൻ എൻ എൽ എഫ് കളിക്കാരൻ ടോണി ഗോൺസാൽവാസുമായുള്ള ബന്ധത്തിൽ നിന്ന് നിക്കോ എന്ന 23 വയസുള്ള മകനും.
മുൻ ഭാര്യ മക്കിൻസി സ്കോട്ടിൽ ബെസോസിന് മൂന്നു മക്കൾ ഉണ്ടായിരുന്നു.
Jeff Besos wedding set