Image

ബേർഡ് ഫ്ലൂ മൂലം മുട്ടയുടെ വില കുതിച്ചുയർന്ന് ഈ വർഷത്തെ ഏറ്റവും ഉയരത്തിൽ (പിപിഎം) 

Published on 22 December, 2024
ബേർഡ് ഫ്ലൂ മൂലം മുട്ടയുടെ വില കുതിച്ചുയർന്ന് ഈ വർഷത്തെ ഏറ്റവും ഉയരത്തിൽ (പിപിഎം) 

യുഎസിൽ ബേർഡ് ഫ്ലൂ മൂലം മുട്ടയുടെ വില കുതിച്ചുയർന്ന് ഈ വർഷത്തെ ഏറ്റവും വലിയ ഉയരത്തിൽ എത്തി. ക്രിസ്തുമസ് സീസണിൽ ആവശ്യക്കാർ ഏറിയതും വിലവർധനയ്ക്കു കാരണമായി. 

ഒരു ഡസൻ മുട്ടയ്ക്ക് വെള്ളിയാഴ്ച്ച $4.07 ആയെന്നു യുഎസ് കാർഷിക വകുപ്പിന്റെ കണക്കുകൾ കാണിക്കുന്നു. ഈ വർഷം നേരത്തെ $1.1 ആയിരുന്നു വില.  

തീരപ്രദേശങ്ങളിലാണ് ബേർഡ് ഫ്ലൂവിന്റെ ആഘാതം കൂടുതൽ വ്യാപകം. കാലിഫോർണിയ, ന്യൂ യോർക്ക് എന്നിവിടങ്ങളിലെ വിപണികളിലാണ് വില ഏറ്റവും കൂടിയത്. 

2024ൽ മാത്രം മുട്ടയിടുന്ന 36.8 മില്യൺ പക്ഷികൾ ചത്തു. പ്രധാനമായും ബേർഡ് ഫ്ലൂ മൂലം. 38% നഷ്ടങ്ങളും നവംബർ 1നു ശേഷം ഉണ്ടായതാണ്, ഡിസംബറിൽ 28%. 

കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ഈയാഴ്ച ബേർഡ് ഫ്ലൂ പരിഗണിച്ചു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മനുഷ്യരിലേക്കും വ്യാപിച്ച രോഗം 34 പേരെ ബാധിച്ചു. 

US egg prices soar to yearly high

Join WhatsApp News
Kuttappen Kaniyaar 2024-12-23 00:19:42
Now stupid Republicans will blame it on Democrats and say that the bird flue is spread by them. Dumb has a curse on him. Whenever he comes in power something bad happens. It was Covid 19 when he was in power in 2016. Now it is bird flue. If we can get half dozen eggs, we can do Kerala voodoo(Koodothram) for him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക