ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
ക്രിസ്തുമസ് പുതുവത്സര ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ ഒന്നാം തീയതി തുടക്കം കുറിച്ച ആറോഹ ‘24 എന്ന പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കി. അഗതികളും നിലാരംഭരും രോഗാവസ്ഥയിലും ആയി വൃത്തസദനങ്ങളിൽ കഴിയുന്ന വയോജനങ്ങളെ സന്ദർശിച്ച് ആഗതമായിരിക്കുന്ന ക്രിസ്തുമസ്സിന്റെ സന്ദേശം അവരിൽ എത്തിക്കുന്നതിന് ചിക്കാഗോ സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് വിഭാവനം ചെയ്ത പ്രോഗ്രാമാണ് AROHA ‘24.
സ്വസൃഷ്ടിപരമായ ആശയങ്ങൾ ഉൾപ്പെടുത്തി ക്രിസ്തുവിൻറെ ജനനവുമായി ബന്ധപ്പെട്ടുള്ള ദൈവവചനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു കുട്ടികൾ ദേവാലയത്തിലെ ഹോൾവേയിൽ സജ്ജമാക്കിയിരിക്കുന്ന ബോക്സിൽ ഡിസംബർ ഒന്നാം തീയതി മുതൽ നിക്ഷേപിക്കുകയും തുടർന്ന് ഡിസംബർ 21ആം തീയതി സെൻമേരിസ് ദേവാലയത്തിന് ചുറ്റുപാടുമുള്ള വിവിധ വൃദ്ധസദനങ്ങൾ സന്ദർശിച്ച് അവിടെയുള്ള അന്തേവാസികൾക്കായി ഈ ഗ്രീറ്റിംഗ് കാർഡുകൾ വിതരണം വിതരണം ചെയ്യുകയും ക്രിസ്മസ് caroling നടത്തുകയും ചെയ്തു.
ക്രിസ്മസ് സീസണിൽ പ്രായാധിക്യ രോഗങ്ങളാൽ നിലാരംഭരായി വൃദ്ധസദനങ്ങളിൽ കഴിയുന്ന
ആളുകളോട് സ്നേഹവും കരുതലും വളർത്തുവാൻ CML കുട്ടികൾ ചെയ്യുന്ന ഒരു കാരുണ്യ പ്രവർത്തനമാണിത്.
കുട്ടികളുണ്ടാക്കിയ ഏതാണ്ട് 290ഓളം ഗ്രീറ്റിംഗ് കാർഡുകൾ Sunrise Assisted Living, Zahav of Desplaines, Elevate care of Abington, Glenview Terace എന്നീ വൃദ്ധസദനങ്ങളിൽ കൊടുക്കുകയും അതോടൊപ്പം ക്രിസ്തുമസ് കേക്കുകൾ വിതരണം ചെയ്യുകയും ആഗതമായിരിക്കുന്ന ക്രിസ്തുമസിന്റെ സന്തോഷത്തിൽ അവരുമായി പങ്കുചേരുകയും ചെയ്തു.
സെൻമേരിസ് സിഎംഎൽ യൂണിറ്റിനെ പ്രതിനിധീകരിച്ച് 25 ഓളം കുട്ടികളും, ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ സിഎംഎൽ ഡയറക്ടേഴ്സ് ജോജോ ആനാ ലിൽ ,ബിബി നെടുംതുരുത്തി പുത്തൻപുരയിൽ , പേരെന്റ്സ് വോളണ്ടിയേഴ്സ് ആയി മജോ കുന്നശ്ശേരി, റ്റിനോ വാളത്തട്ട്, അജയ് വാളത്തട്ട്, ജീസ്
ചക്കുങ്ങൽ എന്നിവർ AROHA ‘24 ഗ്രാൻഡ്ഫിനാലിയിൽ പങ്കുചേർന്നു.