Image

ബ്രസീലിൽ ചെറു വിമാനം തകർന്നു 10 പേരെങ്കിലും മരിച്ചു (പിപിഎം)

Published on 23 December, 2024
ബ്രസീലിൽ ചെറു വിമാനം തകർന്നു 10 പേരെങ്കിലും മരിച്ചു (പിപിഎം)

ബ്രസീലിലെ ഗ്രാമഡോ നഗരത്തിൽ ഞായറാഴ്ച ചെറു വിമാനം തകർന്നു 10 പേരെങ്കിലും മരിച്ചു. നിരവധി കെട്ടിടങ്ങളിൽ ഇടിച്ച വിമാനം വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി.

17 പേർക്കെങ്കിലും പരുക്കേറ്റിട്ടുമുണ്ടെന്നു അധികൃതർ പറഞ്ഞു. പലർക്കും പുക ശ്വസിച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായി. പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്.

ഒരു കെട്ടിടത്തിലെ ചിമ്മിനിയിലാണ് വിമാനം ആദ്യം ഇടിച്ചത്. പിന്നീട് ഒരു വീട്ടിലേക്കു ഇടിച്ച ശേഷം ഒരു ഫർണിച്ചർ സ്റ്റോറും തകർത്തു.

വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടിരിക്കാൻ സാധ്യതയില്ലെന്നാണ് കരുതുന്നത്. 10 പേർ ഉണ്ടായിരുന്നുവെന്നു അധികൃതരെ ഉദ്ധരിച്ചു സി എൻ എൻ റിപ്പോർട്ട് ചെയ്തു.

Small plane crash kills 10 in Brazil 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക