Image

സീനിയർ എ ഐ അഡ്വൈസറായി ട്രംപ് ഇന്ത്യൻ അമേരിക്കൻ ശ്രീറാം കൃഷ്ണനെ നിയമിച്ചു (പിപിഎം)

Published on 23 December, 2024
 സീനിയർ എ ഐ അഡ്വൈസറായി ട്രംപ്  ഇന്ത്യൻ അമേരിക്കൻ ശ്രീറാം കൃഷ്ണനെ നിയമിച്ചു (പിപിഎം)

ഇന്ത്യൻ അമേരിക്കൻ ശ്രീറാം കൃഷ്ണനെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സീനിയർ പോളിസി അഡ്വൈസർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയി നിയമിച്ചു.

എ ഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി നിയമനങ്ങൾ ട്രംപ് ഞായറാഴ്ച പ്രഖ്യാപിച്ചു. വെൻച്വർ ക്യാപിറ്റലിസ്റ് എന്ന പേരിൽ പേരെടുത്ത കൃഷ്ണൻ ട്വിറ്റർ, മൈക്രോസോഫ്ട്, ഫേസ്ബൂക്, യാഹൂ, സ്‌നാപ് തുടങ്ങിയ സാങ്കേതിക വമ്പന്മാർക്കു വേണ്ടി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

പുതിയ ചുമതലയിൽ അദ്ദേഹം എ ഐ-ക്രിപ്റ്റോ മേധാവിയായി നിയമിതനായ ഡേവിഡ് സാക്സിനൊപ്പം പ്രവർത്തിക്കും.

കൃഷ്ണൻ ട്രംപിനു നന്ദി പറഞ്ഞപ്പോൾ ഇന്ത്യൻ അമേരിക്കൻ സമൂഹം നിയമനത്തെ സഹർഷം സ്വാഗതം ചെയ്തു.

ചെന്നൈയിൽ ജനിച്ച കൃഷ്ണൻ ബിരുദമെടുത്ത ശേഷമാണു യുഎസിൽ എത്തിയത്. ഭാര്യ ആരതി രാമമൂർത്തിയുമൊത്തു ആരതി ആൻഡ് ശ്രീറാം എന്ന പോഡ്‌കാസ്റ് ഷോ നടത്തുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ ആണ് വിഷയം.  

Trump picks Indian American AI advisor 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക