Image

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം ജനുവരി 2, 3; സംസ്കാരം ജനുവരി 4 ശനിയാഴ്ച

ഷോളി കുമ്പിളുവേലി Published on 23 December, 2024
ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം  ജനുവരി 2, 3;  സംസ്കാരം  ജനുവരി 4  ശനിയാഴ്ച

ന്യൂയോർക്  : കഴിഞ്ഞദിവസം അന്തരിച്ച സിറോ മലബാർ സഭയിലെ  സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ  റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025  ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4   ശനിയാഴ്ചയും നടക്കും

ജനുവരി  2   വ്യാഴാഴ്ച  വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള  ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ  ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂ യോർക്ക് - 10710), ജനുവരി 3- വെള്ളിയാഴ്ച വൈകുന്നേരം 3 മണിമുതൽ  രാത്രി 9 മണിവരെ ബ്രോങ്ക്സ്  സെൻറ്  തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221  സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് , 10467) വച്ചും  പൊതുദർശനം.

സംസ്കാര ശുശൂഷകൾ  ജനുവരി 4- ശനിയാഴ്ച  രാവിലെ 8:30 ന് ബ്രോങ്ക്സ്  സെൻറ്  തോമസ് സിറോ മലബാർ ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലൈൻസിലുള്ള  മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം. (575  ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂ യോർക്ക് - 10603)

സംസ്കാര ശുശ്രുഷകൾക്ക് ജോസച്ചന്റെ സ്വന്തം രൂപതയായ മാനന്തവാടി  രൂപതയുടെ ബിഷപ്പ് മാർ ജോസ്  പൊരുന്നേടം മുഖ്യ കാർമ്മികത്വം വഹിക്കും. കൂടാതെ, മറ്റു മെത്രാൻമാരും, നിരവധി വൈദികരും രണ്ടു ദിവസത്തെ പൊതുദർശനത്തിലും, സംസ്കാര ശുശ്രുഷക്കും കാർമ്മികത്വം വഹിക്കും. 
ഒരു വൈദികൻറെ സംസ്കാര ശുശ്രുഷകൾ സിറോ മലബാർ ആരാധനാക്രമത്തിൽ അമേരിക്കയിൽ നടക്കുന്നത് ആദ്യമായാണ്. രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ്  സംസ്കാര ശുശ്രുഷകൾക്കു വേണ്ട ക്രമീകരങ്ങൾ നടത്തുന്നത്. മാർ ജോയ് ആലപ്പാട്ട് തിങ്കളാഴ്ച ബ്രോങ്ക്സ് ഇടവക  സന്ദർശിക്കുകയും ക്രമീകരണങ്ങൾ വിലയിരുത്തുകയും, ദേവാലയത്തിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും ചെയ്തു.

Wake Service :
1)    Thursday, Jan 2, 2025 :  4:30 PM to 8:30 PM – Flynn Memorial Funeral Home , 
                                                                                  1652 Central Park Ave, Yonkers 10710
2)    Friday, Jan 3, 2025 :    3:00 PM to 9 PM – St. Thomas Syro Malabar Forane Church 
                                                                                       810 East, 221 Street,  Bronx , NY  10467

Funeral Service  :  Saturday, Jan 4, 2025 : 8:30 AM starts at St. Thomas Syro Malabar Catholic Church, Bronx, 
Interment at Mount Calvary  Cemetery, 575 Hillside Ave, White Plains 10603 around 12 noon

(അടുത്തുള്ള എയർപോർട്ടുകൾ  : വൈറ്റ് പ്ലെയിൻസ് , ലഗാഡിയ, ജോൺ എഫ്  കെന്നഡി.)
 
Contact   :   Fr. Kuriakose Vadana – Vicar,  STSMCC 
                    Sholy Kumpiluvley : 914 330 6340  (General enquires)
                    Jojo Ozhukayil – 646 523 3710  (Transportation)
                    Shajimon Vadakkan – 914 752 1368 (Accommodation)
                    George Karottu = 347 542 2713  (Parking)
see also: https://emalayalee.com/post/330991

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം  ജനുവരി 2, 3;  സംസ്കാരം  ജനുവരി 4  ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക