Image

സ്വസ്‌തി (കവിത: രാജു തോമസ്)

Published on 18 January, 2025
സ്വസ്‌തി (കവിത: രാജു തോമസ്)

കോലാഹലത്തോടെ ലോകം ചരിക്കുമ്പോൾ
ആരാനിരിക്കുന്നു മൗനം.
വായിക്കയാണയാളാർത്തിയോടെപ്പൊഴും
സമയമില്ലാത്തപോലെ,
വിജ്ഞാനസിന്ധു കുടിച്ചുവറ്റിക്കുവാൻ
പോരുന്ന ദാഹമോടെ--
കടലാകെയും തൻ കമണ്ഡലുവിലാക്കിയ
ദ്രാവിഡ മാമുനിപോലെ. *
നീളുകയായ് യജ്ഞമതിതീവ്വ്രം, സുഖം,
ദുഃഖമേതുമേശാതെ.

ദൈവകൃപയെ ചെറുക്കുമറിവിന്റെ
കഠിനതപം താമസം!
ഒന്നേ ജീവിത,മതുമിവിടെമാത്ര-
മെന്നറിയുന്നൊവോ വിരാഗി!
സർവ്വം ന്യസിച്ചു വിജനസ്ഥലികളിൽ
തപസിരുന്ന ഋഷികൾ
വാക്കിനാൽ വർണ്ണിച്ചയജ്ഞേയമിന്നായി
പരശതമീശ്വരന്മാർ.
പോരിലൊരു ഗോത്രം ജയിക്കേ
ജയിക്കും മൂർത്തിക്കു യാഗവും വാഴ്‌വും!

“താണുവണങ്ങി സ്തുതിപാടുക, വാളി-
ന്നിരയാകതെയിരിപ്പാൻ,
പൊരുതാൻ ത്രാണി പോരെങ്കിലൊതുങ്ങുക,
മരിപ്പാൻ ധൈര്യമില്ലാതെ.”
സർവ്വദോഷങ്ങളും മാറി ശാന്തി വാഴുന്ന
കാലമെന്നു വരുമോ?
എങ്ങു നിസാർത്ഥമാം സ്നേഹം, സഹിഷ്ണുത?
നേതി, നേതിയെന്നുത്തരം.
ഉത്തരമോക്കെയും കേട്ടതിൻശേഷവും
ആദ്യത്തെ ചോദ്യമേ ബാക്കി.


എന്താണു മോക്ഷം? എന്തിനു നന്മ, വിജയം,
പുരുഷാർത്ഥങ്ങ,ളാശ്രമങ്ങൾ?
ഒരു ജന്മമോർമ്മയാകും, മെല്ലെ മറയും,
മറ്റു ജന്മങ്ങളിങ്ങാകും.
ഒരു വീർപ്പിലവസാനശ്വാസമലിയാം,
ആശകൾ ബാക്കിനില്‌ക്കാം;
അവയപ്പുറത്താനന്ദമാകിൽ,
സാർത്ഥകമേ ഭൗമദുഃഖം.
അല്ലെങ്കിലാ വിശ്വാസം വ്യർത്ഥമാം;
എങ്കിലോ നാസ്‌തിയിൽ സ്വസ്തി■

 

 

Join WhatsApp News
josecheripuram 2025-01-18 20:55:48
I know you write poems with great meanings and theories , To get the right meaning repeated reading is needed. There is Rhythm in the poem. But for an average person to understand is difficult . Use common words so common readers could understand.
Sudhir Panikkaveetil 2025-01-19 14:35:07
വ്യാഖാനിക്കാൻ കഴിയാത്ത അതീതനുഭവങ്ങളുടെ സംഘർഷത്താൽ പ്രക്ഷുബ്ധമാണ് കവി മനസ്സ്. ഷെയ്‌ക്‌സ്ഫിയർ കവിയെയും ഉന്മാദിയെയും കാമുകനെയും ഒരേ പോലെ കണ്ടിരുന്നു. കവിമനസ്സുകളിൽ നിരന്തരം തിരമാലകൾ പോലെ വികാരവീചികൾ നിറയുന്നു. ഹിന്ദുമത സിദ്ധാന്തങ്ങൾ കവിയെ ചിന്തിപ്പിക്കുകയും തന്മൂലം ഉത്ഭവിക്കുന്ന സംശയങ്ങൾ പ്രകടിപ്പിക്കുകയുമാണ്. മുന്നേ എഴുതിയ കവിതയിലും അസ്തിത്വവാദത്തിന്റെ സൂചനയുണ്ട്. ഈ കവിതയിലും എല്ലാം കാണാമറയത്തെ ഒരു ലോകത്താണെങ്കിൽ പിന്നെ സാർത്ഥകമെ ഭൗമദുഖം എന്ന് അനുമാനിക്കുന്നു. കവിക്കറിയാം ദുർബലനായ മനുഷ്യൻ അറിവ് തേടി പോകുമ്പോൾ നേതി നേതി (ഇതല്ല, അതല്ല) എന്ന രാവണൻ കോ ട്ടയിൽ കുടുങ്ങിപോകുമെന്നു. അറിവിന്റെ സിന്ധു കോരികുടിച്ചാലും രക്ഷയില്ല കാവേരിയെ കമണ്ടുവിലാക്കി പോയ മുനിയുടെ പുറകെ ഒരു കാക്ക പറന്നു ചെന്നു, അത് നമ്മുടെ ഗണപതിയായിരുന്നു. മൂപ്പര് ആ കമണ്ടുവിന്റെ വക്കിലിരുന്നു ഒന്ന് ആടി അത് തട്ടിമറിച്ചിട്ടു, കാവേരി ഒഴുകി പോയി. പക്ഷെ അതുകൊണ്ടു ഗുണം ഉണ്ടായി ഒരിക്കലും വറ്റാത്ത ഒരു നദി. പൂർണമായ അറിവ് നേടുക അസാധ്യം. കവി പറയുന്നത് പണ്ട് ഋഷിമാർ തപസ്സു ചെയ്തു എഴുതിവച്ച "അജ്ഞേയങ്ങൾ" അതായത് മനസ്സിലാക്കാൻ പ്രയാസമുള്ളതൊക്കെ ഇന്ന് നൂറു കണക്കിന് ദൈവങ്ങളായി. എവിടെയുമില്ല അവിടെയുമില്ല എന്നറിവ് ഉണ്ടാകുമ്പോൾ സ്വസ്തി പറയുക തന്നെ. സ്വസ്തി സ്വസ്തി....അതായത് മംഗളം നേരുക. നേരുന്നതൊക്കെ സംഭവിക്കണമെന്നില്ല.
Vayanakaaran 2025-01-19 17:12:45
പത്രാധിപർ ശ്രദ്ധിക്കുക - മലയാള രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ദയവു ചെയ്തു മലയാളത്തിൽ എഴുതാൻ വായനക്കാരെ ഉപദേശിക്കുക. നമ്മൾ മലയാള ഭാഷയെ സ്നേഹിക്കാനും പോഷിപ്പിക്കാനുമല്ലേ ഈ വേദി പങ്കിടുന്നത്. അവിടെ ഇംഗളീഷ് വേണോ? ഒരു വിനീതമായ ചോദ്യമാണ്. പ്രത്യേകിച്ച് രാജു തോമസ്സിന്റെ അദ്ദേഹം കടുക് കീറുന്നപോലെ ഇംഗളീഷ് വാചകങ്ങൾ പരിശോധിക്കുന്ന വ്യക്തിയാണ്.
Raju Thomas 2025-01-19 17:30:32
Ah! That was some real literary criticism. Thanks, kavi Pi.
വിദ്യാധരൻ 2025-01-19 17:38:36
ഈ ജീവിതത്തിന്റെ ലക്ഷ്യം അല്ലെങ്കിൽ അർഥം എന്തെന്നു ചോദിച്ചാൽ -ഹാ ആർക്കറിയാം എന്നെ പറയാൻ കഴിയു. കാരണം അത് ഓരോത്തർക്ക് അവരുടെ സാഹചര്യം, അറിവ്, അനുഭവം, അവർക്ക് പ്രകൃതിയോടുള്ള ബന്ധം എന്നതിന്റയൊക്കെ അടിസ്ഥാനത്തിൽ ആയിരിക്കാം. ഒരാൾ 'വിജ്ഞാനസിന്ധു കുടിച്ചു വറ്റിച്ചിട്ട് ' അതിന്റെ അടിത്തട്ടിൽ ജീവിതത്തിന്റെ അർഥം കണ്ടത്തി എന്ന് പറഞ്ഞാൽ, കൈലാസം കയറിയവൻ സമ്മതിച്ചു തന്നെന്നിരിക്കില്ല. ലോകവ്യവഹാരത്തിൽ താത്പര്യമില്ലാത്ത 'വിരാഗിയിൽ' നിന്ന് പഠിക്കാമെന്നു വച്ചാൽ, അത് വിവാഹം കഴിക്കാത്ത ഋഷിമാരിൽ നിന്നും ബിഷപ്പുമാരിൽ നിന്നും ജീവിതത്തിന്റെ അർഥം മനസിലാക്കൻ ശ്രമിക്കുന്നതുപോലെയാണ്. ദൈവ കൃപ എന്താണ് ? ഓരോത്തരും അവന്റെ കർമ്മങ്ങളിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുമ്പോൾ , ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുമ്പോൾ അവർക്ക് കിട്ടുന്ന സംതൃപ്തിയെ ദൈവ കൃപ എന്ന് വിളിച്ചു കൂടെ. അല്ലാതെ അതിന്റെ അംഗീകാരം അതുമായി ബന്ധമില്ലാത്ത ഒന്നിന് കൊടുത്തില്ലല്ലോ എന്ന കുറ്റബോധത്തിൽ നിന്ന് ഉണ്ടാകുന്ന ഒന്നല്ലേ 'ദൈവ കൃപയെ ചെറുക്കൽ' ? അറിവുകൊണ്ടും തപസ്സുകൊണ്ടും ദൈവത്തെ പുറത്ത് ചാടിച്ചിട്ട് കുറ്റബോധമില്ലാതെ ജീവിക്കു ജീവിക്കൂ. ദൈവം നാസ്തി. "ഇതാണ് ലോകസ്ഥിതി, വിശ്വമതിൻ- വിശ്വലാനേത്രങ്ങളൊരേവിധത്തിൽ ഇരിക്കയില്ലൊന്നു കരഞ്ഞിടുമ്പോൾ ചിരിപ്പു മറ്റേതിനെന്നൊരന്ത്യം" (തുഷാരഹാരം -ശിഥിലചിന്ത -ഇടപ്പള്ളി ) "അറിയപ്പെടുമിത് വേറ- ല്ലറിവായിടും തിരഞ്ഞിടുന്നേരം അറിവിതിലൊന്നായതുകൊണ്ട് ണ്ടറിവില്ലാതെങ്ങുമില്ല വേറൊന്നും" അറിവ് -ശ്രീനാരായണഗുരു) അറിയപ്പെടുന്ന പദാർത്ഥങ്ങൾ എന്നിവയുടെ പരമരഹസ്യം വിചാരം ചെയ്യാതറിയുമ്പോൾ, അറിയപ്പെടുന്ന ഈ പ്രപഞ്ചം ബോധസ്വരൂപമായ അറിവ് തന്നെയാണെന്ന് വെളിപ്പെടും. ബോധസ്വരൂപമായ അറിവിൽ മോക്ഷം നന്മ തിന്മ ഇതൊന്നും ഇല്ല (നാസ്തി) -അതെ നാസ്തിയിൽ സ്വസ്തി. വിദ്യാധരൻ
Raju Thomas 2025-01-19 18:05:16
I didn’t mean any like mahaakavees G or P. I was just trying to express my appreciation for the great but thankless work he is (has been) doing here— I once referred to him (in a comment like this here) as the SP in literary criticism here in the US. We should all be proud on his account.
Raju Thomas 2025-01-19 19:30:24
Hello വിദ്യാധരൻ മാഷ് ! (അങ്ങാരാകിലെന്ത് !) എത്ര നാളായി! എന്റെ കവിത വായിച്ചതിനും ഇത്രയും ചിന്തനീയമായൊരു കുറിപ്പ് എഴുതിയതിനും നന്ദി. That is what I always wanted, like from Mr Panikkaveettil. Hence my thanks എനിക്ക് ഫ്‌ബി-യും ട്വിറ്ററും ഇല്ല. I am 75, going on 76-- I don't need them. I like to stay low-profile. [For the other comment: ഞങ്ങൾ ചിലർ (ഞാനുൾപ്പെടെ!) English-ൽ എഴുതന്നത് അതാണ് എളുപ്പം എന്നതിനാലാണ്.]
പന്തളം 2025-01-19 20:49:45
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു അശാന്തി ഇഷ്ടപ്പെടുന്നത് കൊണ്ടോ അതോ സനാതനധര്‍മ വിരോധം കൊണ്ടോ എന്നറിയില്ല, ഈ മനോഹരമായ ശാന്തിമന്ത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നു ചില തല്പരകക്ഷികള്‍. അതുപോലെയാണ് ശ്രീ: രാജു തോമസിന്റെ ഓരോ വരികളുടെയും വ്യാഖ്യാനങ്ങൾ. കാലേ വര്‍ഷതു പര്‍ജന്യ: പ്രിഥ്വി സസ്സ്യ ശാലിനീ ദേശോയം ക്ഷോഭ രഹിതോ ബ്രാഹ്മണാ സന്തു നിര്‍ഭയാ: അപുത്രാ : പുത്രീണ സന്തു പുത്രീണ: സന്തു പൌത്രിണ: അധനാ: സധനാ: സന്തു ജീവന്തു ശരദ ശതം ഓം ശാന്തി ശാന്തി ശാന്തി....
Raju Thomas 2025-01-20 01:01:46
ॐ सर्वे भवन्तु सुखिनः: May all beings be happy. सर्वे सन्तु निरामयाः: May all beings be free from illness. सर्वे भद्राणि पश्यन्तु: May all see what is auspicious. मा कश्चित् दुःखभाग् भवेत्: May no one suffer in any way. ॐ शान्तिः शान्तिः शान्तिः: Om, peace, peace, peace. This prayer is a beautiful expression of universal love, compassion, and peace, aiming for the well-being of all living beings across the universe. The repetition of “Shanti” three times emphasizes the wish peace on all levels: physical, mental, and spiritual. എന്തിനീ ദുർവ്യാഖ്യാനം? മാത്രമല്ല, അത്രയൊന്നും ഞാൻ നിനച്ചുമില്ല, ഇത് ഞാൻ, കെയർ ഓഫ് ടി ജി തോമസ്, കടമ്പനാട്അ. അടൂരിനടുത്താണ്.. അദ്ദേഹം പണ്ടേ മരിച്ചെങ്കിലും അങ്ങനെ പറഞ്ഞാൽ എന്നെ പിടികിട്ടും. ഞാൻ ന്യുയോർക്കിലാണ്, വര്ഷങ്ങളായി. BUT, നിങ്ങൾ ആരാണ് ? ദയവായി പെരുവച്ച് എഴുതുക. Because a dialogue is not possible if the other person refuses to come out into the open.
Sudhir Panikkaveetil 2025-01-19 23:55:03
ശ്രീ പന്തളം അവ ർകൾ എഴുതിയിരിക്കുന്നത് സ്വസ്തി മന്ത്രമാണ്. ശ്രീ രാജു സ്വസ്തി എന്ന വാക്കുപയോഗിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ കവിതക്ക് ഈ മന്ത്രവുമായി ബന്ധമില്ലെന്ന് ഞാൻ കരുതുന്നു.സുധീറും വിദ്യാധരനും തെറ്റായി വ്യാഖാനിച്ചത് എന്താണെന്ന് ശ്രീ പന്തളം പറയണം.ആരും വായനക്കാരെ തെറ്റിദ്ധരിപ്പിക്കരുതല്ലോ. ശ്രീ പന്തളം പറയു എവിടെയാണ് തെറ്റുകൾ. . ഇതൊക്കെ അറിവിന്റെ പ്രശ്നമാണ്.ശ്രീ പന്തളം പണ്ഡിതനായിരിക്കാം അതുകൊണ്ടല്ലേ അദ്ദേഹം തെറ്റ് കണ്ടത്. പക്ഷെ അത് വിവരിച്ചു കൊടുക്കുന്നതാണ് പണ്ഡിതന്റെ മഹത്വം. ശരിയാണ് ആദ്യത്തെ നാലുവരികൾ ചിലർ തെറ്റായി പറയുന്നുണ്ട്. അതുകൊണ്ട് അത് എല്ലാവര്ക്കും അറിയാമല്ലോ. അവസാനത്തെ വരികളുടെ അർഥം ഇങ്ങനെ പറയാം. ഭൂമിയില്‍ പര്‍ജന്യന്‍ യഥാ സമയം വേണ്ട മഴ പെയ്യിക്കട്ടെ..അങ്ങിനെ ഭൂമി സസ്യങ്ങളാല്‍ സംപുഷ്ടമാകട്ടെ.ഈ ദേശം ക്ഷോഭരഹിതമായിത്തീരട്ടെ.ബ്രാഹ്മണര്‍,(ആചാര്യന്മാര്‍),) നിര്ഭായരായിതീരട്ടെ അപുത്രര്‍(,(മക്കള്‍ ഇല്ലാത്തവര്‍),) പുത്രരോടും പൌത്രാദികളോടും (പേര കുട്ടികള്‍),) കൂടിയവരായി ഭവിക്കട്ടെ..നിര്‍ധനര്‍ സമ്പന്നന്മാരായി ഭവിക്കട്ടെ..എല്ലാവരും നൂറു വര്ഷം സുഖമായി ജീവിച്ചിരിക്കട്ടെ.. ഇതും ശ്രീ രാജുവിന്റെ കവിതയുമായി എന്ത് ബന്ധം.?കള്ളപ്പേരിൽ എഴുതുന്നതിനു മറുപടി അർഹിക്കുന്നില്ല. എന്നാലും ഒരു ആരോപണം ഉന്നയിച്ചതുകൊണ്ട് പ്രതികരിക്കുന്നു.
josecheripuram 2025-01-20 01:50:21
I did not know that I lit a fire work. After all it's poem by our Raju. He has profound knowledge of Hindu Mythology and uses characters from it . Happy to see our old friend Vidhyadharan Master. All the best every body.
Jayan Varghese 2025-01-20 03:39:01
ആവർത്തന വിരസതയിൽ ആശയ സംവേദനം അസാധ്യമാവുന്ന സാഹിത്യത്തിന് സംസ്‌കാരങ്ങളെ സൃഷ്ടിക്കാനാവുന്നില്ല. ആശയ വിസ്പോടനങ്ങളുടെ അഗ്നിക്കാറ്റുകൾക്ക് ഊർജ്ജം പകരാനാവാതെ എഴുത്തുകാർ മൌന വാത്മീകങ്ങളിൽ സ്വയം പൊതിയുമ്പോൾ മാറ്റം മരീചികാ സമാനമായ അയാഥാർഥ്യങ്ങളാവുന്നു. ആരൊക്കെയോ കോറിയിട്ട ആശയങ്ങളുടെ വേരുകളിൽ വളർന്നു വന്ന സംസ്‌ക്കാരത്തിന്റെ വൻ വൃക്ഷങ്ങൾ ആശയ ദാരിദ്ര്യത്തിന്റെ വേനലിൽ ഇലകൾ കരിഞ്ഞ് പടൂ പതനത്തിനൊരുങ്ങുന്നു. ചിന്താ വിപ്ലവത്തിന്റെ തിരി തെളിയിക്കുന്ന പുത്തൻ പ്രഭാത രശ്മികൾക്ക് മാത്രമേ മനുഷ്യ മനസ്സുകളിൽ വീഴുന്ന മാനവികതയുടെ വിത്തുകൾക്ക്‌ അങ്കുര സൗഭാഗ്യം സമ്മാനിക്കുകയുള്ളു?
നിരീശ്വരൻ 2025-01-20 15:49:41
ഇവിടെ ഒന്നും പുതുതായി സൃഷിട്ടിക്കപ്പെടുന്നില്ല. സൂക്ഷിച്ചു നോക്കിയാൽ ആവർത്തനം എവിടെയും കാണാൻ സാധിക്കും. വൻവൃക്ഷങ്ങളുടെ വേരുകളിൽ നിന്നും വിത്തുകളിൽ നിന്നും അതെ വൃക്ഷങ്ങൾ ഉണ്ടാകുന്നു. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുന്നില്ല. മനുഷ്യജീവിതത്തിൻറ്റെ പരീക്ഷണ ശാലകളിൽ രൂപാന്തരപ്പെടുത്തി എടുത്ത സത്യങ്ങൾ വിരസതയില്ലാതെ ഒരേ താളത്തിൽ ആവർത്തിക്കുമ്പോൾ ഇവിടെ മനുഷ്യജീവിതം ധന്യമാകുന്നു. ഇവിടെ കവിയുടെ ആകുലചിന്തകളും സന്ദേഹങ്ങളും മനുഷ്യരാശിയുടെ ചിന്തകളുടെ ആവർത്തനങ്ങളെല്ലേ? ഞാനും ഇതിനപ്പുറം എന്തെന്ന് ആകാംഷയുള്ളവനാണ് . പക്ഷേ മതത്തിന്റ ഇരുട്ടറകളിൽ മോക്ഷത്തിനായി, ദൈവകൃപയ്ക്കായ് കാത്തുകിടക്കാൻ തയ്യാറല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക