എന്തിന് മനുഷ്യന്
തിന്മയിലേക്ക് നോട്ടമിടാൻ
കാഴ്ച കൊടുത്തു..?
കണ്ണില്ലാത്തവർ
എത്ര ഭാഗ്യവാന്മാർ..
എന്തിന് മനുഷ്യന്
അപരാധം കേൾക്കുവാൻ
കേൾവി നൽകി..?
കേൾവിശക്തി നഷ്ടപ്പെട്ടവർ
എത്ര ഭാഗ്യവാന്മാർ..
എന്തിന് മനുഷ്യന്
ഏഷണി പറയുവാൻ
ഒരു നാവ് നൽകി..?
സംസാരശേഷി നിലച്ചവർ
എത്ര ഭാഗ്യവാന്മാർ..
എന്തിന് തെറ്റുകളുടെ
കൂമ്പാരം സൃഷ്ടിക്കാനായി
മനുജ കുലത്തെ സൃഷ്ടിച്ചു..?
മനുഷ്യരല്ലാത്തവർ...
അവരെത്ര സൗഭാഗ്യവാന്മാർ..