മഞ്ജുവാര്യർ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ ഒരുക്കിയ വിടുതലൈ 2 ഡിസംബർ 20നാണ് തിയേറ്ററുകളിലേക്ക് എത്തിയത്.
മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒടിടിയിൽ എത്തിയിരിക്കുന്നത്.
പെരുമാൾ വാത്തിയാർ ആയി വിജയ് സേതുപതിയും കുമരേശനായി സൂരിയും അഭിനയിക്കുന്നു. മഞ്ജു വാര്യർ, കിഷോർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു