Image

'മോഷ്ടാവിനെ' തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ഇന്ത്യൻ വംശജൻ പിടിയിൽ (പിപിഎം)

Published on 20 January, 2025
'മോഷ്ടാവിനെ' തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ഇന്ത്യൻ വംശജൻ പിടിയിൽ (പിപിഎം)

കടയിൽ കയറി മോഷണം നടത്തി എന്നു സംശയിക്കുന്ന ആളെ തട്ടിക്കൊണ്ടു പോയി ഭീകരമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തി ഇന്ത്യക്കാരനായ കടയുടമയെ കെന്റക്കിയിൽ അറസ്റ്റ് ചെയ്തു. കൗശൽ കുമാർ പട്ടേൽ (40) മറ്റു ചിലരെയും കൂട്ടി കുറ്റാരോപിതനെ ഒരു വാനിൽ പിന്തുടർന്നു ചെന്നു പിടികൂടി അജ്ഞാത സ്ഥലത്തേക്കു കൊണ്ടുപോയി എന്നാണ് ആരോപണം.

2024 ഒക്ടോബറിൽ ആയിരുന്നു സംഭവം. തന്റെ ഇ--സെഡ് സൂപ്പർമാർക്കറ്റിൽ നിന്ന് അയാൾ മോഷണം നടത്തിയെന്നു പട്ടേൽ പറയുന്നു.

വസ്ത്രങ്ങൾ ഉരിഞ്ഞു രഹസ്യ ഭാഗങ്ങളിൽ പട്ടേലും കൂട്ടരും ചേർന്ന് പെപ്പർ സ്പ്രേ അടിച്ചത്രേ. വാനിൽ കയറ്റി ഗരാജിൽ കൊണ്ടുപോയി അവിടെ വച്ച് ഇടിക്കയും തൊഴിക്കയും മരക്കഷണം കൊണ്ട് അടിക്കയും ചെയ്തു.

പിന്നീട് അയാളെ വാനിൽ കയറ്റി ലീ സ്ട്രീറ്റിൽ ഇറക്കി വിട്ടു. അയാൾ അമ്മയെ വിളിച്ചു തന്നെ രക്ഷിക്കണം എന്നപേക്ഷിച്ചു. അയാൾക്ക്‌ മുറിവുകൾ ഏറ്റിട്ടുണ്ടെന്നു പോലീസ് പറയുന്നു.

Indian held for assault on alleged thief

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക