Image

ടിക്ടോക്കിന്റെ 12 മണിക്കൂർ അടച്ചുപൂട്ടൽ പി ആർ സ്റ്റണ്ട് എന്നു വ്യാഖ്യാനം; തുറക്കാൻ അനുമതി നൽകിയിരുന്നില്ല (പിപിഎം)

Published on 20 January, 2025
ടിക്ടോക്കിന്റെ 12 മണിക്കൂർ അടച്ചുപൂട്ടൽ പി ആർ സ്റ്റണ്ട് എന്നു വ്യാഖ്യാനം; തുറക്കാൻ അനുമതി നൽകിയിരുന്നില്ല (പിപിഎം)

ടിക്ടോക് ഞായറാഴ്ച്ച 12 മണിക്കൂറോളം അടച്ചിട്ടത് ഉപയോക്താക്കളെ രോഷം കൊള്ളിക്കാനുളള പി ആർ അടവാണെന്നു വിദഗ്‌ധരുടെ നിരീക്ഷണം. ചൈനീസ് ഉടമയിലുള്ള ആപ്പിന് യുഎസ് കോൺഗ്രസ് കൊണ്ടുവന്ന നിരോധനം ഞായറാഴ്ച്ച നിലവിൽ വന്നുവെങ്കിലും അതൊഴിവാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഇടപെട്ടില്ല. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിക്ടോക്കിനു കൂടുതൽ സമയം അനുവദിക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം അധികാരം ഏൽക്കും മുൻപാണ് അടച്ച ആപ് വീണ്ടും തുറന്നത്.

ശനിയാഴ്ച്ച രാത്രി ടിക്ടോക് അപ്രത്യക്ഷവുമ്പോഴോ ഞായറാഴ്ച്ച ഉച്ചയോടെ വീണ്ടും പ്രത്യക്ഷപ്പെടുമ്പോഴോ ട്രംപ് അധികാരം ഏറ്റിട്ടില്ല. അധികാരം ഏറ്റാലും തുടരാൻ അനുവദിക്കുന്നതിന് വ്യവസ്ഥകൾ ഉള്ളതിനാൽ അദ്ദേഹം അത് ചെയ്യുമെന്ന് ഉറപ്പുമില്ല. അപ്പോൾ പിന്നെ തുറന്നതിനു ന്യായം എന്താണെന്ന ചോദ്യം പ്രസക്തമാകുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധം ആരോപിക്കപ്പെടുന്ന ബൈറ്റ്ഡാൻസ് എന്ന കമ്പനി അവരുടെ ഉടമസ്ഥത ഒരു യുഎസ് കമ്പനിക്കു കൈമാറണം എന്നതാണ് കോൺഗ്രസിന്റെ ആവശ്യം. അത് സുപ്രീം കോടതിയും അംഗീകരിച്ചു. അതനുസരിച്ചു ഞായറാഴ്ചയ്ക്കു ശേഷം ടിക്ടോക്കിനു അമേരിക്കയിൽ പ്രവർത്തിക്കാൻ അനുമതിയില്ല.

പ്രസിഡന്റിന് അവർക്കു 90 ദിവസം നൽകാം. എന്നാൽ ആ സമയത്തിനുള്ളിൽ വില്പന നടക്കുമെന്നു കോൺഗ്രസിനെ ബോധ്യപ്പെടുത്താൻ പ്രസിഡന്റിനു കഴിയണം. യുഎസ് കമ്പനിക്കു 50% ഓഹരി ഉണ്ടാവണം എന്നാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.

കോൺഗ്രസ് നടപടി വരുന്നതിന് അഞ്ചു വർഷം മുൻപ് തന്നെ യുഎസ് ഗവൺമെന്റ് ബൈറ്റ്ഡാൻസിനോട് ഓഹരി വില്പന നടത്താൻ നിർദേശിച്ചിരുന്നു. എന്നാൽ അവർ ഒരു നടപടിയും എടുത്തില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ടിക്ടോക് യുഎസ് ഡാറ്റ ചോർത്തി കൊടുക്കുന്നുണ്ടെന്നു കോൺഗ്രസ് അംഗങ്ങൾ കരുതുന്നു. ആ ബന്ധം പൂർണമായും ഛേദിച്ചു എന്നുറപ്പു വന്നാൽ മാത്രമേ ആപ്പിന് അനുമതി നൽകാൻ കഴിയൂ.

നിയമം നടപ്പാക്കാതെ കഴിയില്ലെന്നു സ്‌പീക്കർ മൈക്ക് ജോൺസണും പറഞ്ഞു.

ആപ്പിളും ഗൂഗിളും നിരോധനത്തെ മാനിക്കുന്നു. അവർ യുഎസ് നിയമങ്ങൾക്കു വിധേയരാണ്. ആപ് സ്റ്റോറുകളിൽ ടിക്ടോക് ലഭ്യമല്ല.

ടിക്ടോക് സി ഇ ഓ: ഷു സി ച്യു തിങ്കളാഴ്ച്ച ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

TikTok tried a PR stunt 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക