ഡാലസ്:ഗാർലാൻഡ് സിറ്റി മേയർ സ്ഥാനാർഥി ഡോ. ഷിബു സാമുവേലിന്റെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 1/19 /2025 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലാൻഡ് കിയാ ഇന്ത്യൻ ഗ്രോസറി ഓഡിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ഇലെക്ഷൻ പ്ലാനിങ് മീറ്റിംഗ് സംഘടിപ്പിച്ചു.
ഗാർലാൻഡ് സിറ്റിയിൽ കുട്ടിക്കാലം മുതൽ പഠനം നടത്തി തിയോളജിയിൽ ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചിട്ടുള്ള ഷിബു എക്കാലവും ഗാലാൻഡ് സിറ്റിയുടെ വളർച്ചയിൽ പങ്കാളിയായി പ്രവർത്തിച്ചു.
വിവിധ സാമൂഹിക സംസ്കരിക സംഘനകളിലൂടെ പ്രവർത്തിച്ചു വ്യക്‌തി മുദ്ര പതിപ്പിച്ച ഇദ്ദേഹത്തിന് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേഷൻ ജീവകാരുണ്യ പ്രവത്തങ്ങൾക്കു നന്മ പുരസ്‍കാരം നൽകി ഡോ.ഷിബുവിനെ വർണ്ണപൊലിമയേറിയ വൻ പരിപാടികളോടുകൂടി ആദരിക്കുവാൻ വേണ്ട തയ്യാറെടുപ്പിലാണ്.
സ്വന്ത അദ്ധ്വാനത്തിലൂടെ ബിസിനെസ്സ് സാമ്രജ്യം കീഴടക്കിയ ഇദ്ദേഹം തിരക്കിട്ട സമയത്തിലും ദൈവീക കാര്യങ്ങൾക്കു മുൻ തൂക്കം കൊടുത്തിരുന്നു. ആൽമീകിയ കാര്യങ്ങളിൽ എന്നപോലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ ഡാലസിൽ ശ്രേദ്ധേയനാണ്.
ഗാർലാൻഡ് സിറ്റിയുടെ ഉന്നമനത്തിനായി പ്രതിജ്ഞ ചെയ്തു മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുപ്പു നടത്തിക്കൊണ്ടിരിക്കുന്ന ഡോ.ഷിബു സാമുവേൽ വൻ ഭൂരിപക്ഷത്തോട് വിജയിക്കുമെന്നാണ് ഇലക്ഷൻ കാമ്പേൻ പ്രവർത്തകരുടെ വിശ്വാസം.