Image

ഗാസയിലും ഇസ്രയേലിലും മോചിതരായവർ ആശ്വാസവും ആഹ്ളാദവും പകർന്നു തിരിച്ചെത്തി (പിപിഎം)

Published on 20 January, 2025
ഗാസയിലും ഇസ്രയേലിലും മോചിതരായവർ ആശ്വാസവും ആഹ്ളാദവും പകർന്നു തിരിച്ചെത്തി (പിപിഎം)

ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരുന്ന മൂന്ന് ഇസ്രയേലികളുടെയും പകരം ഇസ്രയേലി ജയിലുകളിൽ നിന്നു 90 പലസ്തീൻ തടവുകാരുടെയും മോചനം നടന്ന ഞായറാഴ്ച്ച പിന്നീടൊരു വെടിയൊച്ച പോലും കേൾക്കാതെ യുദ്ധവിരാമം യഥാർഥത്തിൽ നടപ്പായി. ഹമാസ് മോചിപ്പിക്കുന്ന ഓരോ ബന്ദിക്കും പകരം 30 തടവുകാരെ വീതം ഇസ്രയേൽ വിട്ടയക്കുമെന്ന റിപ്പോർട്ടുകൾ ശരിയാവുകയും ചെയ്തു.

കരാറിന്റെ 42 ദിവസം നീളുന്ന ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഒരിക്കൽ ഇരു ഭാഗത്തു നിന്നും മോചനങ്ങൾ ഉണ്ടാവും. പിന്നീട് അടുത്ത 42 ദിവസത്തേക്കുള്ള രണ്ടാം ഘട്ട ചർച്ചകൾ ആരംഭിക്കും.

ഇസ്രയേലിൽ എന്ന പോലെ ഗാസയിലും പ്രത്യാശയുടെ ദിനങ്ങൾ എത്തി. യുദ്ധത്തിൽ  46,913 പേർ മരിക്കയും 110,750 പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഗാസയിൽ ആശ്വാസം പകർന്നു മാനുഷിക സഹായം എത്തി തുടങ്ങുകയും ചെയ്തു.    

വലതു തീവ്രപക്ഷ മന്ത്രിമാർ രാജിവച്ചു തുടങ്ങിയെങ്കിലും, ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു എല്ലാ ബന്ദികളും തിരിച്ചെത്തും വരെ വിശ്രമിക്കില്ലെന്നു വീണ്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച്ച 471 ദിവസത്തെ തടവിനു ശേഷം ഹമാസ് മോചിപ്പിച്ച എമിലി തേഹില ദമറി, ഡോറോൺ സ്റ്റെയിൻബ്രെച്ചർ, റോമി ഗോണേൻ എന്നിവർക്കു ഇസ്രയേലി സൈനിക ആശുപത്രിയിൽ ആരോഗ്യ പരിശോധനകൾ നടത്തി വരികയാണ്. കുടുംബാംഗങ്ങൾക്ക് അവിടെ അവരെ കാണാൻ അനുമതിയുണ്ട്. ആശുപത്രിക്കു പുറത്തു അവരെ കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്.

എമിലി ദമറിക്കു രണ്ടു കൈവിരലുകൾ നഷ്ടമായി. 2023 ഒക്ടോബർ 7നു ഹമാസ് ഭീകരർ തന്നെ പിടികൂടിയപ്പോൾ വെടികൊണ്ടു പറ്റിയ മുറിവാണിതെന്നു അവർ പറഞ്ഞു.

ഓരോ ദിവസവും 600 ട്രക്കുകൾ വീതം മാനുഷിക സഹായം ഗാസയിൽ എത്തിക്കുമെന്ന് യുഎൻ സ്ഥിരീകരിച്ചു.

Hope and relief in Gaza and Israel as truce in force 

ഗാസയിലും ഇസ്രയേലിലും മോചിതരായവർ ആശ്വാസവും ആഹ്ളാദവും പകർന്നു തിരിച്ചെത്തി (പിപിഎം)
ഗാസയിലും ഇസ്രയേലിലും മോചിതരായവർ ആശ്വാസവും ആഹ്ളാദവും പകർന്നു തിരിച്ചെത്തി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക