പിന്തിരിഞ്ഞു നടക്കുന്ന
ഗാന്ധിയേയുള്ളൂ മുന്നില്‍
കണ്ണടയോ വീണുടഞ്ഞു
കാഴ്ച്ചയും മങ്ങി.
വടിയിലെ പിടിവിട്ടാ
പയ്യനും പോയി,യൊറ്റ
മുണ്ടിലാകെ ചെളിയായി
പാതയും മാറി.
ചുറ്റിലുമുണ്ടായിരുന്നോര്‍
വെടിയേറ്റന്നേ
തെറ്റി നടപ്പായി,കാലം
കോലവും മാറി.
ആത്മകഥ മാത്രമായി
മാറും കഥയില്‍
കേട്ടതില്ല സന്ദേശവും,
ഹിംസയായ് ലോകം.
ശുദ്ധിചെയ്ത ചരിത്രത്തി_
ലിപ്പോള്‍ ഗോഡ്സെയായ്
ശുദ്ധനെന്നുള്ളറിയിപ്പില്‍
മാറാതെന്തുള്ളൂ.