Image

ഗീതാഞ്ജലി (ഗീതം 52: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 20 January, 2025
ഗീതാഞ്ജലി (ഗീതം 52: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 52

I thought I should ask of thee – but I dared not – the rose wreath thou hadst on thy
neck. Thus I waited for the morning, when thou didst depart, to find a few
fragments on the bed. And like a beggar I searched in the dawn only for a stray
petal or two.

Ah, me, what is it I find? What token left of thy love? It is no flower, no
spices, no vase of perfumed water. It is thy mighty sword, flashing as a flame,
heavy as a bolt of thunder. The young light of morning comes through the window
and spreads upon thy bed. The morning bird twitters and asks, 'Woman, what hast
thou got?' No, it is no flower, nor spices, nor vase of perfumed water – it is thy
dreadful sword.

I sit and muse it in wonder, what gift is this of thine. I can find no place
where to hide it. I am ashamed to wear it, frail as ai am, and it hurts me when I
press it to thy bosom. Yet shall I bear in my heart this honour of the burden of pain,
this gift of thine.

From now there shall be no fear left for me in the world, and thou shall be
victorious in all thy strife. Thou hast left death for my companion and I shall crown
him with my life. Thy sword is with me to cut asunder my bonds, and there shall be
no fear left for me in the world.

From now leave off all pretty decorations. Lord of my heart, no more shall
there be for me waiting and weeping in corners, no more coyness and sweetness of
demeanour. Thus hast given me thy sword for adornment. No more doll's
decorations for me.


ഗീതം 52

ത്രിയാമയില്‍ താവക കണ്‍ഠമാല്യം'
ചോദിച്ചു വാങ്ങാന്‍ കൊതിയാകിലും ഞാന്‍'
മുതിര്‍ന്നതില്ലാവക സാഹസത്തിനുണര്‍ന്നു 
വന്നിങ്ങു വിഭാതനേരം.'

ഭവാന്‍ പ്രഭാതത്തിലെണീറ്റു പോകെ'
ശയ്യാതലത്തിങ്കലുണര്‍ന്നു വീഴും'
സുമങ്ങള്‍ മോഹിച്ചൊരു ഭിക്ഷുവെപ്പോല്‍'
വന്നീടിലും കാണ്‍മതു മാല്യമല്ല.'

വെട്ടിത്തിളങ്ങീടിന ഖഡ്ഗമത്രേ'
വിളങ്ങിടുന്നീ യുഷസിന്‍ മയൂഖേ'
പൂത്താലമോ, മാല്യ, സുഗന്ധമേതും'
പോരാതെയെന്തീ കരവാളമേകീ?'

പറന്നു പോകുന്ന ഖഗങ്ങളാര്‍ത്തു'
എന്താണെനിക്കിന്നു ലഭിച്ചതെന്ന്?
മറന്നുമെങ്ങീക്കരവാളമെന്ന '
ങ്ങന്തിച്ചു ലജ്ജിച്ചിഹ വിസ്മയിച്ചേന്‍!'

ഇതോയെനിക്കേകിയ പാരിതോഷ്യം?'
ഇതെങ്ങു ഞാനിങ്ങു മറച്ചുവയ്ക്കും?'
ഇതെന്റെ മേനിക്കു വിഭൂഷയാമോ?'
ഇതെന്റെ മാറിങ്കലമര്‍ത്തി വച്ചേന്‍.'

ചിത്തത്തില്‍ നീറ്റുന്നൊരു നൊമ്പരത്താല്‍'
മാറത്തു സുക്ഷിക്കുമി ദിവ്യദാനം'
ഭയപ്പെടൊന്നുമി ഭൂതലത്തില്‍'
ഭവല്‍ജ്ജയം മാത്രമെനിക്ക് കാമ്യം!'

സൗഹാര്‍ദ്ദമേറും പ്രിയതോഴനായെന്‍'
ഗൃഹത്തിലങ്ങേകിയ മൃത്യുവേ ഞാന്‍'
കാണുന്നുവെന്നാത്മ സുഹൃത്തിനൊപ്പം'
ഖണ്ഡിക്കുമെന്‍ ഭീതിയവന്റെ ഖഡ്ഗം.'

അലങ്കരിക്കില്ലിനി മേലിലെന്റെ'
ശരീരമങ്ങേന്നു വിഭൂഷണത്താല്‍'
കരഞ്ഞിടാതങ്ങയെയോര്‍ത്തു ശാന്ത്യാ'
അലങ്കൃതിക്കീ കരവാളമേന്തും.
-----------------------------
ത്രിയാമ = സന്ധ്യാസമയം മയൂഖം = സൂര്യപ്രകാശം
കരവാളം = വാള്‍ പാരിതോഷ്യം = സമ്മാനം
അലങ്കൃതി = അലങ്കാരം
-----------------------------
(Yohannan.elcy@gmail.com)

Read More: https://emalayalee.com/writer/22

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക