Image

സ്കൂൾബസ് ഓടിക്കൊണ്ടിരിക്കവേ തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

രഞ്ജിനി രാമചന്ദ്രൻ Published on 20 January, 2025
സ്കൂൾബസ്  ഓടിക്കൊണ്ടിരിക്കവേ തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

സ്കൂൾബസ്  ഓടിക്കൊണ്ടിരിക്കവേ തീപിടിച്ചു .വാഴക്കുളം സെൻറ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസിനാണ് തീപിടിച്ചത്. . എറണാകുളം കല്ലൂർക്കാട് ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം.

മുൻ ഭാഗത്തുനിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവർ വണ്ടി നിർത്തുകയും  പിന്നാലെ കുട്ടികളെ ബസ്സിൽ നിന്നുമിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു .25 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്ക് ഇല്ല. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബസ് പൂർണമായി കത്തി നശിച്ചു.

 

 

 

 


english summary :
School bus caught fire while in motion; a major disaster was averted.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക