കോട്ടയം: കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.പി. മോഹനന് വാഹനാപകടത്തില്‍ പരുക്ക്. പാലാ ചക്കാമ്പുഴയില്‍ വച്ചായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. കാലിനുൾപ്പടെ പുക്കേറ്റ മോഹനനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ക്കും പരിക്കുണ്ട്. കാലിനു പൊട്ടലുണ്ടെന്നും ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചതായാണ് വിവരം.