Image

ലോകനേതാക്കളും ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു എത്തി; വാഷിംഗ്‌ടൺ കനത്ത സുരക്ഷാ വലയത്തിൽ (പിപിഎം)

Published on 20 January, 2025
ലോകനേതാക്കളും ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു എത്തി;  വാഷിംഗ്‌ടൺ കനത്ത സുരക്ഷാ വലയത്തിൽ (പിപിഎം)

ഡൊണാൾഡ് ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റാവുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിരവധി ലോക നേതാക്കളും സാങ്കേതിക വ്യവസായ പ്രഭുക്കന്മാരും പ്രമുഖ താരങ്ങളും ഉൾപ്പെടെയുള്ളവർ വാഷിംഗ്ടണിൽ എത്തി. യുഎസ് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കു വിദേശനേതാക്കൾ എത്തുക അപൂർവമാണ്. എന്നാൽ ഇക്കുറി വരുന്നവരിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിനെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് ഹാൻ ഷെങ് എത്തിയിട്ടുണ്ട്.

അർജന്റീന പ്രസിഡന്റ് ഹവിയർ മിലിയെ ട്രംപ് ക്ഷണിച്ചിട്ടുണ്ട്.  എന്നാൽ മെക്സിക്കൻ പ്രസിഡന്റിനു ക്ഷണമില്ല. ഇറ്റലിയിൽ നിന്നു പ്രധാനമന്ത്രി ജോർജിയ മെലോണി എത്തും. ഇന്ത്യയിൽ നിന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിനാണ് ക്ഷണം.

2017ൽ ട്രംപിന്റെ സത്യപ്രതിജ്ഞ ഒഴിവാക്കിയ ചില ഡെമോക്രാറ്റിക്‌ നേതാക്കൾ ഇക്കുറി പങ്കെടുക്കുമെന്ന് 'പൊളിറ്റിക്കോ' പറയുന്നു.

വാഷിംഗ്‌ടൺ സുരക്ഷ കർശനമാക്കി

ഉത്ഘാടന ചടങ്ങു അതിശൈത്യം മൂലം ക്യാപിറ്റോളിന്റെ ഉള്ളിലേക്ക് മാറ്റിയെങ്കിലും വാഷിംഗ്‌ടൺ ഡി സി സുരക്ഷാ ചുമതലയുള്ളവർ നഗരത്തിലെ നിരവധി റോഡുകൾ അടച്ചു. ക്യാപിറ്റോൾ, വൈറ്റ് ഹൗസ്, ക്യാപിറ്റോൾ വൺ അറീന തുടങ്ങിയ ഭാഗങ്ങളിൽ മിക്ക റോഡുകളിലേക്കും ഗതാഗതം സാധ്യമല്ല.  ക്യാപിറ്റോളിന് സമീപം തന്നെ ചില പ്രതിഷേധ പ്രകടനക്കാർ ശനിയാഴ്ച്ച എത്തിയിട്ടുണ്ട്.

നവവത്സര ദിനത്തിൽ ന്യൂ ഓർലിയൻസിൽ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷാ നടപടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 25,000 സുരക്ഷാ ഭടന്മാർ രംഗത്തുണ്ട്. നാലു സബ്‍വെ സ്റ്റേഷനുകൾ തിങ്കളാഴ്ച്ച അടച്ചിടും. പല പാലങ്ങളും.

ക്യാപിറ്റോൾ വൺ അറീനയിൽ ഞായറാഴ്ച്ച റാലി നടത്തിയ ട്രംപ് തിങ്കളാഴ്ച്ച സ്ഥാനമേറ്റ ശേഷം അനുയായികളെ കാണും. ഞായറാഴ്ച്ച റാലിയിൽ 20,000 പേർ പങ്കെടുത്തിരുന്നു. മണിക്കൂറുകളാണ് അവർ കാത്തു നിന്നത്. എന്നിട്ടും ആയിരങ്ങൾക്ക് അകത്തു കടക്കാൻ കഴിഞ്ഞില്ല.  

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമ്പോൾ മൈനസ് 5 ഡിഗ്രി ആണ് പ്രവചിച്ചിട്ടുള്ളത്.

World leaders arrive for Trump inauguration

 

 

ലോകനേതാക്കളും ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു എത്തി;  വാഷിംഗ്‌ടൺ കനത്ത സുരക്ഷാ വലയത്തിൽ (പിപിഎം)
Join WhatsApp News
John 2025-01-20 12:29:31
സത്യം എന്തെന്നറിയാത്തവൻ പ്രതിജ്ഞ എടിത്തിട്ടെന്തു കാര്യം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക