Image

ട്രംപിന്റെ പ്രതികാരത്തിനു ലക്ഷ്യമാകാവുന്നവർക്കു ബൈഡൻ അവസാന മണിക്കൂറുകളിൽ മാപ്പ് നൽകി (പിപിഎം)

Published on 20 January, 2025
ട്രംപിന്റെ പ്രതികാരത്തിനു ലക്ഷ്യമാകാവുന്നവർക്കു ബൈഡൻ അവസാന മണിക്കൂറുകളിൽ മാപ്പ് നൽകി (പിപിഎം)

ഭരണത്തിന്റെ അവസാന മണിക്കൂറുകളിൽ പ്രസിഡന്റ് ജോ ബൈഡൻ അസാധാരണ അധികാരങ്ങൾ ഉപയോഗിച്ച് മുൻ സി ഡി സി മേധാവി ഡോക്ടർ ആന്തണി ഫൗച്ചി, റിട്ടയർഡ് ജനറൽ മാർക്ക് മില്ലി എന്നിവർക്ക് മാപ്പു നൽകി. 2021 ജനുവരി 6നു ക്യാപിറ്റോളിൽ നടന്ന കലാപത്തെ കുറിച്ച് അന്വേഷിച്ച കമ്മിറ്റിയിലെ അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.

ശത്രുക്കളായി പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാണുന്ന ഇവർക്കെതിരെ ഉണ്ടാകാവുന്ന പ്രതികാര നടപടികളിൽ നിന്ന് സംരക്ഷണം നൽകുകയാണ് ബൈഡന്റെ ഉദ്ദേശ്യം.

തന്നോട് ഏറ്റുമുട്ടാൻ ശ്രമിച്ച ശത്രുക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നു ട്രംപ് പറഞ്ഞിരുന്നു. 2020 തെരഞ്ഞടുപ്പിൽ തട്ടിപ്പു നടന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണം അംഗീകരിക്കുന്നവർക് ക്യാബിനറ്റിൽ വരെ ഇടം നൽകിയിട്ടുമുണ്ട്.

നാൽപതു വർഷത്തോളം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്റ്റർ ആയിരുന്ന ഫൗച്ചി കോവിഡ് കാലത്താണ് സി ഡി ഇ മേധാവിയായത്. മഹാമാരി സംബന്ധിച്ച് ട്രംപ് കൊണ്ടുവന്ന അടിസ്ഥാനമില്ലാത്ത പല വാദങ്ങളും സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. അതുകൊണ്ടു അദ്ദേഹം നിരന്തരം ട്രംപിന്റെ രൂക്ഷമായ ആക്രമണത്തിന് ഇരയായി.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന മില്ലി ചെയ്ത 'കുറ്റം' ട്രംപിനെ ഫാസിസ്റ്റ് എന്ന്‌ വിളിച്ചു എന്നതാണ്.

Biden pardons Fauci, Millie

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക