Image

ജന്മാവകാശ പൗരത്വം മുതൽ ടിക് ടോക്ക് വരെ: ഇന്ന് എന്തൊക്കെ പ്രതീക്ഷിക്കാം?

Published on 20 January, 2025
ജന്മാവകാശ പൗരത്വം മുതൽ ടിക് ടോക്ക് വരെ: ഇന്ന് എന്തൊക്കെ പ്രതീക്ഷിക്കാം?

വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന്  100 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.  കുടിയേറ്റം, കാലാവസ്ഥ, ഊർജ്ജ നയം എന്നിവയെ ബാധിക്കുന്നതാണ് ഇവ.

അനധികൃത കുടിയേറ്റം നിരോധിക്കാൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.  സൈനികരെ വിന്യസിക്കാൻ അനുവദിക്കൽ, കൃത്രിമബുദ്ധിയെ ശക്തിപ്പെടുത്തുന്നതിന്  കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ വേണ്ടി എനർജി അടിയന്തരാവസ്ഥ എന്നിവയും പ്രതീക്ഷിക്കുന്നു.

അമേരിക്കയിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം നൽകുന്ന ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് അവസാനിപ്പിക്കുന്ന ഉത്തരവും  പ്രതീക്ഷിക്കുന്നു.   യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവർക്ക് പൗരത്വം നൽകുമെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ടെങ്കിലും ഈ ഉത്തരവ് വഴി  അതിനെ മറികടക്കാനാകുമെന്നാണ് ചിലർ കരുതുന്നത്.

ഡ്രഗ്, ഹ്യുമൻ ട്രാഫിക്കിംഗ്  എന്നിവയുമായി ബന്ധപ്പെട്ട  കാർട്ടൽ സംഘടനകളെ "ആഗോള ഭീകരർ" ആയി പ്രഖ്യാപിക്കും  

2021 ജനുവരി 6-ന് കാപ്പിറ്റോളിൽ നടന്ന  അതിക്രമത്തിൽ  വിചാരണ ചെയ്യപ്പെട്ടവർക്ക് മാപ്പ് നൽകുമെന്ന്  ട്രംപ് വാഗ്ദാനം ചെയ്തു. അദ്ദേഹം പൊതു  മാപ്പ് നൽകിയാൽ,    ഏകദേശം 1,600 പേരിൽ പലരുടെയും ശിക്ഷകൾ ഇല്ലാതാകും .

ടിക് ടോക്ക്  നിരോധനം നിർത്തലാക്കാൻ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുമെന്ന്  ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഞായറാഴ്ച നടത്തിയ പോസ്റ്റിൽ പറഞ്ഞു.

പുതിയ പ്രസിഡന്റിന്റെ കുടിയേറ്റ സംഘം, കൂട്ട നാടുകടത്തൽ ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് സമ്മതിച്ചിട്ടുണ്ട്. നാടുകടത്തലിന് മേൽനോട്ടം വഹിക്കുന്ന  ടോം ഹോമാൻ, ക്രിമിനൽ റെക്കോർഡുള്ളവർക്ക് മുൻഗണന നൽകുന്ന ഘട്ടം ഘട്ടമായുള്ള സമീപനം പ്രതീക്ഷിക്കണമെന്ന് റിപ്പബ്ലിക്കൻമാരോട് പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക