ബറോസ് ജനുവരി 22 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ്
ആരംഭിക്കുന്നു . നിധി കാക്കുന്ന ഭൂതങ്ങളുടെ കഥ നമ്മൾ കേട്ട് വളർന്നതാണ്. എന്നാൽ
രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളായി വിസ്മയങ്ങൾ കോർത്തിണക്കി
മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ ആദ്യ സംവിധാന
സമ്പ്രഭമായ ബാർറോസ് തികച്ചും വ്യത്യസ്തമായ അനുഭവമാണ് കാഴ്ച്ച
വെക്കുന്നത്. ജിജോ പുന്നൂസ് തിരക്കഥ എഴുതിയ ഈ ഫാന്റസി സിനിമ
ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ ആന്റണി പെരുമ്പാവൂരാണ്
നിർമിച്ചിരിക്കുന്നത്.
മോഹൻലാലിനെ കൂടാതെ മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു
സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ എന്നിവർ മറ്റ് പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ
സംഗീത സംവിധാനം ലിഡിയൻ നാധസ്വരമാണ്
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ്
സ്ട്രീമിംഗ് ചെയ്യുന്നത്.
ഈ ഫാന്റസി വിസ്മയം കാണാതെ പോകരുത്. ജനുവരി 22
മുതലാണ് ബറോസ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.