വാഷിംഗ്ടൺ, ഡി.സി: ഭർത്താവ് ജെ.ഡി. വാൻസ് യുഎസിന്റെ 50-ാമത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതോടെ ഉഷ വാൻസ് ആദ്യത്തെ ഇന്ത്യൻ-അമേരിക്കനും ഹിന്ദുവുമായ സെക്കൻഡ് ലേഡിയായി.
മകൾ മിറാബെൽ റോസിനേ എടുത്തുകൊണ്ട് ഒരു കയ്യിൽ ബൈബിൾ പിടിച്ച് ഉഷ നിന്നു. ബൈബിളിൽ തൊട്ട് കത്തോലിക്കാ മതവിശ്വാസിയായ വൻസ് സത്യപ്രതിജ്ഞ ചെയ്തു.
ഉഷ വാൻസ് തന്റെ ഭർത്താവിനേക്കാൾ സമർത്ഥയാണെന്നും അവരെയായിരുന്നു വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് തമാശ പറഞ്ഞു.
അറ്റോർണി എന്ന നിലയിൽ ഉഷ വാൻസിൻറെ മെന്റോർ കൂടിയായ സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കാവനാ സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ജെ.ഡി. വാൻസ് സത്യപ്രതിജ്ഞ ചെയ്തു.
വാൻസസ് പോഡിയത്തിലേക്ക് വരുന്നതിനുമുമ്പ്, യൂണിഫോമിലുള്ള സൈനിക ഉദ്യോഗസ്ഥർ വാൻസിന്റെയും ഉഷയുടെയും മക്കളായ ഇവൻ ബ്ലെയ്ൻ (7), വിവേക് (4), മിറാബെൽ റോസ് (3) എന്നിവരെ വേദിയിലേക്ക് കൊണ്ടുവന്നു.
ആൺകുട്ടികൾ സ്യൂട്ടുകൾ ധരിച്ചിരുന്നു. ഉഷ വാൻസ് പിങ്ക് വസ്ത്രം ധരിച്ചിരുന്നു.
സത്യപ്രതിജ്ഞ ചെയ്യുന്ന ഭർത്താവിനെ ഉഷ അഭിമാനത്തോടെ നോക്കി നിന്നു.
മയക്കുമരുന്ന് ഉപേക്ഷിച്ച ജെ.ഡി. വാൻസിന്റെ അമ്മ ബെവർലി ഐക്കിൻസ് ചടങ്ങിൽ കുടുംബത്തോടൊപ്പം എത്തി.
എയ്‌റോസ്‌പേസ് എഞ്ചിനീയറായ രാധാകൃഷ്ണ "ക്രിഷ്" ചിലുകുരിയുടെയും സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊവോസ്റ്റ് ലക്ഷ്മി ചിലുകുരിയുടെയും മകളാണ് ഉഷ വാൻസ്.
ജെ.ഡി. വാൻസും ഉഷയും യേൽ സർവകലാശാലയിൽ നിയമം പഠിക്കുന്നതിനിടെയാണ് കണ്ടുമുട്ടിയത്.
മയക്കുമരുന്നിന് അടിമയായ അമ്മയോടൊപ്പം തകർന്ന കുടുംബത്തിൽ നിന്ന് വന്ന, ദാരിദ്ര്യം അനുഭവിച്ച ജെ.ഡി. വാൻസ്, തന്റെ ഓർമ്മക്കുറിപ്പുകളിൽ ഉഷയെ തന്റെ "ആത്മീയ വഴികാട്ടി"യായി വിശേഷിപ്പിച്ചിട്ടുണ്ട്. സർവകലാശാലയിലും പ്രൊഫഷണൽ ജീവിതത്തിലും മുന്നേറാൻ അവർ സഹായിച്ചു.
മുത്തശ്ശി വളർത്തിയ വാൻസ്, ഒഹായോയിലെ മിഡിൽടണിലെ ജീവിതത്തിലെ അനിശ്ചിതത്വത്തിൽ നിന്ന് രക്ഷപ്പെടാൻ സൈന്യത്തിൽ ചേർന്നു. തുടർന്ന് യേലിൽ പ്രവേശനം നേടി. എന്നാൽ അവിടെ താൻ അധികപ്പറ്റാണെന്ന് തോനാലായിരുന്നു അദ്ദേഹത്തിന്.
എന്നും അപരിചിതമെന്ന തോന്നുന്ന സ്ഥലത്ത്, ഉഷയുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ താൻ സ്വന്തം വീട്ടിലാണെന്ന് തൊന്നാൽ ഉണ്ടായെന്നും വാൻസ് എഴുതി.
2014 ൽ അവർ വിവാഹിതരായി.
കുറച്ചുകാലം നിയമപരിശീലനം നടത്തിയ ശേഷം, ജെ.ഡി. വാൻസ് ഒരു വെഞ്ച്വർ ക്യാപിറ്റലിസ്റ്റായി ബിസിനസ്സിലേക്ക് തിരിഞ്ഞു.
രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 2022 ൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം ട്രംപിന്റെ വിമർശകൻ ആയിരുന്നു. പിന്നീട് കടുത്ത അനുയായി ആയി.
വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു പ്രശസ്ത നിയമ സ്ഥാപനത്തിൽ നിന്ന് ഉഷ പിരിഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സിന്റെയും കവനോയുടെയും ക്ലർക്കായി മുമ്പ് ജോലി ചെയ്തിരുന്നു.
ജെ.ഡി. വാൻസും അവരെ സ്വാധീനിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് അംഗത്വം മാറ്റി.