Image

ഗോകുൽ വേണുഗോപാൽ (റിപ്പോർട്ടർ, ജനം ടീവി, കോഴിക്കോട് ) മീഡിയ എക്സലൻസ് അവാർഡിനർഹനായി

Published on 20 January, 2025
ഗോകുൽ വേണുഗോപാൽ (റിപ്പോർട്ടർ, ജനം ടീവി, കോഴിക്കോട് ) മീഡിയ എക്സലൻസ് അവാർഡിനർഹനായി

ഗോകുൽ വേണുഗോപാൽ  (റിപ്പോർട്ടർ, ജനം ടീവി, കോഴിക്കോട് ) മീഡിയ എക്സലൻസ് അവാർഡിനർഹനായി!  മികച്ച യുവ മാധ്യമ പ്രവർത്തകനുള്ള പ്രത്യേക അവാർഡ് കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഏറ്റു വാങ്ങി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  മാധ്യമ രത്ന മാധ്യമ ശ്രീ മീഡിയ എക്സലൻസ് അവാർഡ് 2025  ബെസ്ററ് യൗങ് ആൻഡ് ആപ്‌കമിങ്  ജേണലിസ്റ്  പുരസ്‌കാരം ഗോകുൽ വേണുഗോപാൽ ( റിപ്പോർട്ടർ ജനം ടീവി കോഴിക്കോട് ) ഏറ്റുവാങ്ങി . എക്സ് എം പി സെബാസ്റ്റിയൻ പോൾ ഫലകവും ഫൊക്കാന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണി സെര്ടിഫിക്കറ്റും ശ്രീ ജോൺസൺ ജോർജ് ചെക്കും നൽകി ആദരിച്ചു.  

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്ന് ജേർണലിസം പാസായ ഗോകുൽ തുടർന്ന് കേരളകൗമുദി ദിനപത്രത്തിൽ കോളമിസ്റ്റായും, റിപ്പോർട്ടർ ആയും ഒപ്പം സബ് എഡിറ്ററായും ശ്രദ്ധ നേടി. കണ്ണൂർ വിമാനത്താവളത്തിന്റെ ദുരവസ്ഥ സംബന്ധിച്ച പരമ്പരയും, വടക്കേ മലബാറിന്റെ അനുഷ്ഠാന കലയായ തെയ്യത്തെ പൊതുവിടങ്ങളിൽ കെട്ടിയാടുന്നതിനെ പറ്റിയുള്ള പരമ്പരയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ൽ കൂടുതൽ വേഗത്തിൽ വാർത്തകൾ ജനങ്ങളിൽ എത്തിക്കണമെന്ന ഉദ്ദേശത്തോടെ ജനം ടി വിയിൽ സ്റ്റാഫ് റിപ്പോർട്ടർ ആയി എത്തി. കോഴിക്കോട് പ്രവർത്തിക്കുന്നതിനൊപ്പം മറ്റു ജില്ലകളിലെ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്തും മികവ് കാട്ടി. പ്രധാനമന്ത്രിയുടെ വയനാട്, തൃശ്ശൂർ സന്ദർശനങ്ങൾ, സുരേഷ് ഗോപി കേന്ദ്ര സഹ മന്ത്രി ആയതിനെ തുടർന്ന് നടത്തിയ  ആരാധനാലയങ്ങളിലെ സന്ദർശനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തു ശ്രദ്ധ ആകർഷിച്ചു. ഷിരൂരിലെ മണ്ണിടിച്ചിൽ ഡ്രൈവർ അർജുനനെ കാണാതായതിനെക്കുറിച്ചും, വയനാട്ടിൽ കാട്ടാന ഇറങ്ങി നാശം വിതച്ചതും, പാലക്കാട് ഉപതെരഞ്ഞെടുപ്പും തുടങ്ങി വിലങ്ങാട് ഉരുൾപൊട്ടൽ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളും മികവുറ്റതാക്കി.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവേൽ  ഈശോ) അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോൾ കേരള ഗവണ്മെന്റിന്റെ ക്യാബിനറ്റ് റാങ്കുള്ള കേന്ദ്രത്തിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ.വി. തോമസ്,  ഹൈബി ഈഡൻ  എം പി, എം എൽ എ മാരായ മോൻസ് ജോസഫ്,  അൻവർ സാദത്,  റോജി എം ജോൺ,  മാണി സി കാപ്പൻ , ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ജോണി ലൂക്കോസ് ഡയറക്ടർ, മനോരമ ന്യൂസ്,  സാജ് എർത്ത് റിസോർട് ഉടമകൾ സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ,  ദിലീപ് വെര്ഗീസ് , അനിയൻ ജോർജ് കൂടാതെ ഇന്ത്യ പ്രസ് ക്ലബ് സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് (2026-27) രാജു പള്ളത്‌, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം,  അഡ്വൈസറി ബോർഡ് അംഗങ്ങളും പങ്കെടുത്തു.  പുരസ്കാരദാന ചടങ്ങിന്റെ കോഓർഡിനേറ്റർ ആയി പ്രതാപ് ജയലക്ഷ്മി നായർ പ്രവർത്തിച്ചു.

Gokul Venugopal Profile Bio Video: https://www.facebook.com/indiapressclubnorthamerica/videos/578544928361410

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക