Image

ഫൊക്കാന തെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്; ജേക്കബ് പടവത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ. ഷിബു വെൺമണി, അഭിലാഷ് മത്തായി കമ്മീഷണർന്മാർ

Published on 21 January, 2025
ഫൊക്കാന തെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്; ജേക്കബ് പടവത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ. ഷിബു വെൺമണി, അഭിലാഷ് മത്തായി കമ്മീഷണർന്മാർ

ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയായ
ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ 2024-ൽ പൂർത്തിയാക്കാൻ സാധിക്കാതെ പോയ ജനറൽ കൗൺസിൽ മീറ്റിംഗും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2025 ഫെബ്രുവരി 22 നു സും മീറ്റിംഗിലൂടെ നടത്താൻ ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റിസ് യോഗം ചേർന്ന് തീരുമാനമെടുത്തു. ഭാരവാഹികളുടെ സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി മൂന്നംഗ ഇലക്ഷൻ കമ്മീഷനെ ചുമതലപ്പെടുത്തി. പരിചയസമ്പന്നനായ ജേക്കബ് പടവത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണറായും ഷിബു വെൺമണി, അഭിലാഷ് മത്തായി എന്നിവർ ഇലക്ഷൻ കമ്മിഷണർമാരായും പ്രവർത്തിക്കും.

ഫൊക്കാനയുടെ സീനിയർ നേതാവും മുൻ പ്രസിഡന്റുമായ പടവത്തിൽ ഫൊക്കാനയുടെ മുൻ ഇലക്ഷൻ കമ്മീഷണർ, കൺവൻഷൻ ചെയർമാൻ ഫൗണ്ടേഷൻ ചെയർമാൻ, വൈസ് ചെയർമാൻ, സൗത്ത് ഫ്ലോറിഡ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, കേരള സമാജം, കൈരളി ആർട്ട് ക്ലബ് എന്നിവയുടെ പ്രസിഡന്റ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ തഴക്കവും, പഴക്കവും ചെന്ന വ്യക്തിയാണ്.

ഷിബു വെൺമണി എന്ന എബ്രഹാം വർഗീസ് ഫൊക്കാനയുടെ നാഷണൽ കമ്മറ്റി അംഗം, അസ്സോസിയേറ്റ് സെക്രട്ടറി മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ, കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോ എന്നിവയുടെ മുതിർന്ന ഭാരവാഹി, ഫൊക്കാന ഐടി സെൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എഞ്ചിനീയറിംഗ്, നിയമ വിരുദധാരിയായ അഭിലാഷ് മത്തായി ഫ്ലോറിഡ ബാറിലെ ഇൻറ്റർനാഷണൽ ലോയറാണ്. ഫൊക്കാനയുടെ നിയമ വിഭാഗത്തിലും, ഐ.ടി വിഭാഗത്തിലും യുവാക്കളുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.
നിയമപരമായി എല്ലാ നോട്ടീസുകളും നൽകുകയും ഭൂരിപക്ഷം ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ പരസ്യമായി ആവശ്യപ്പെട്ടിട്ടും ഫൊക്കാനയുടെ ഭരണഘടനയക്ക് അനുസൃതമല്ലാതെ ജനറൽ കൗൺസിലും, ഫൊക്കാനയുടെ പേരിനോട് സാദൃശ്യമുള്ള ഒരു കടലാസു സംഘടനയുടെ പേരിൽ ഭാരവാഹികളുടെ
തിരഞ്ഞെടുപ്പു നടത്തിയതിൽ വ്യാപകമായ പ്രതിക്ഷേധം ഉയർന്നിരുന്നു. 

ഭൂരിപക്ഷ അംഗ സംഘടനകളുടെയും മുതിന്ന ഭാരവാഹികളുടെയും അപേക്ഷ മാനിച്ചു ബോർഡ് ഓഫ് ട്രസ്റ്റി ശരിയായ രീതിയിലുള്ള ജനറൽ കൗൺസിലും ഇലക്ഷനും നടത്താൻ തീരുമാനിച്ചിരിക്കുകയാണ്, എല്ലാ അംഗ സംഘടനകളും യഥാർത്ഥ ഫൊക്കാനയുടെ ‌സ്നേഹിതരും ഇതിനൊപ്പം സഹകരിക്കണമെന്ന് ഇലക്ഷൻ കമ്മീഷണർമാരും ട്രസ്റ്റിബോർഡ് ചെയർമാൻ ജോസഫ് കുരിയപ്പുറം, വൈസ് ചെയർമാൻ എബ്രഹാം കളത്തിൽ, സെക്രട്ടറി വർഗീസ് പാലമലയിൽ എന്നിവർ പ്രത കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക