Image

കോട്ടയത്ത് ഷാപ്പിനു മുന്നില്‍ സംഘര്‍ഷം: ഒരാള്‍ കുത്തേറ്റ് മരിച്ചു

Published on 21 January, 2025
കോട്ടയത്ത് ഷാപ്പിനു മുന്നില്‍ സംഘര്‍ഷം: ഒരാള്‍ കുത്തേറ്റ് മരിച്ചു

കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനുമുന്നിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ വയോധികൻ മരിച്ചു. പ്രദേശത്തെ​ മീൻപിടുത്തക്കാരനായ ഇല്ലിക്കൽ പ്ലാത്തറ റെജിയാണ്​ മരിച്ചത്​.സംഭവവുമായി ബന്ധപ്പെട്ട് പ്ര​ദേശത്ത്​ അലഞ്ഞുതിരിഞ്ഞ് മധ്യവയസ്കനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഇല്ലിക്കൽ ഷാപ്പിന്​ മുമ്പിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പ്രതിയുടെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട്​ റെജിക്ക്​ കുത്തേൽക്കുകയുമായിരുന്നു. കുത്ത്​ കൊണ്ട റെജി പതിനഞ്ച് മിനിറ്റോളം വീണുകിടന്നു.

ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസ് വിളിച്ച്​ മെഡിക്കൽ കോളജിലേക്ക്​ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക