Image

വൈദികന്‍റെ അപകടമരണം: ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള അവകാശം രൂപതക്കില്ലെന്ന്​ ഹൈകോടതി

Published on 21 January, 2025
വൈദികന്‍റെ അപകടമരണം: ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള അവകാശം രൂപതക്കില്ലെന്ന്​ ഹൈകോടതി

കൊ​ച്ചി: വൈദികന്‍റെ ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള അവകാശം രൂപതക്കില്ലെന്ന്​ ഹൈകോടതി. വൈ​ദി​ക​ന്‍റെ അ​പ​ക​ട മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം സെ​ന്‍റ്​ ജോ​സ​ഫ് ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യ​ലേ​റ്റി​ന് 13.19 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച തൊ​ടു​പു​ഴ എം.​എ.​സി.​ടി കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണ്​ ജ​സ്റ്റി​സ്​ സി. ​പ്ര​ദീ​പ്​​കു​മാ​റി​ന്‍റെ ഉ​ത്ത​ര​വ്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി ന​ൽ​കി​യ അ​പ്പീ​ലാ​ണ്​ കോ​ട​തി അ​നു​വ​ദി​ച്ച​ത്.

2013 ഏ​പ്രി​ൽ 16ന് ​ഇ​ടു​ക്കി ക​ട്ട​പ്പ​ന​ക്ക്​ സ​മീ​പം ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ചാ​ണ് ഫാ. ​ടോം മ​രി​ച്ച​ത്. തു​ട​ർ​ന്ന് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്​ പ്രൊ​വി​ൻ​ഷ്യാ​ൽ ഫാ. ​മാ​ത്യു പൈ​ക​ട എം.​എ.​സി.​ടി​യെ സ​മീ​പി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ്​ തു​ക അ​നു​വ​ദി​ക്കു​ന്ന​ത്​ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കാ​ണെ​ന്നും ​കേ​സി​ൽ ഇ​ട​പെ​ടാ​നു​ള്ള പ്രൊ​വി​ൻ​ഷ്യ​ലേ​റ്റി​ന്​ അ​വ​കാ​ശ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ദം.

സു​പ്രീം കോ​ട​തി വി​ധി​ക​ൾ പ​രി​ഗ​ണി​ച്ച സിം​ഗി​ൾ ബെ​ഞ്ച്​ ഈ ​വാ​ദം ശ​രി​വെ​ച്ചു. സ​ന്യ​സ്ത​ർ മ​ര​ണ​പ്പെ​ട്ടാ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ തു​ക അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ര്യ​ത്തി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കു​ള്ള അ​ധി​കാ​രം സ​ഭ​ക്ക്​ ല​ഭ്യ​മാ​കി​ല്ലെ​ന്ന് ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ മു​മ്പ്​ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക