ടൊറന്റോ: യു എസിന്റെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് ജസ്റ്റിൻ ട്രൂഡോ.
"ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നമ്മൾ ശക്തരാണ്, പ്രസിഡന്റ് ട്രംപിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" ട്രൂഡോ പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക പങ്കാളിത്തമാണ്. പരസ്‌പര വ്യാപാര പങ്കാളിത്തത്തിലൂടെ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, വൻതോതിലുള്ള നിക്ഷേപം കൊണ്ടുവരികയും ചെയ്യുന്നതായും ട്രൂഡോ പറഞ്ഞു.