ജോ ബൈഡൻ അധികാരം ഒഴിയുന്നതിനു തൊട്ടു മുൻപ് കുടുംബാംഗങ്ങൾക്ക് മാപ്പു നൽകിയതിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചു. "നിങ്ങൾ അറിഞ്ഞോ, ഞാൻ പ്രസംഗിച്ചു നിൽക്കുമ്പോൾ ബൈഡൻ സ്വന്തം കുടുംബത്തിലെ ചിലർക്ക് മാപ്പു നൽകി," ക്യാപിറ്റോൾ വൺ അറീനയിൽ നടന്ന ആഘോഷത്തിനിടെ ട്രംപ് പറഞ്ഞു.
"സഹോദരനു പൂർണമായി മാപ്പു നൽകി." കൂടുതൽ കടുപ്പിച്ചൊന്നും പറയേണ്ടെന്നു സഹായികൾ തന്നോട് പറഞ്ഞെന്നു ട്രംപ് വെളിപ്പെടുത്തി.
ബൈഡന്റെ നടപടി നിർഭാഗ്യമായെന്നു പിന്നീട് ട്രംപ് പറഞ്ഞു. എന്നാൽ അതേപ്പറ്റി സംസാരിക്കാൻ ഇനിയും സമയമുണ്ട്.
സഹോദരൻ ജെയിംസ് ബൈഡൻ, അദ്ദേഹത്തിന്റെ ഭാര്യ സാറ ജോൺസ്, സഹോദരി വലേറി ബൈഡൻ ഓവൻസ്, ഭർത്താവ് ജോൺ ഓവൻസ്, മറ്റൊരു സഹോദരനായ ഫ്രാൻസിസ് ബൈഡൻ എന്നിവരെ ട്രംപിന്റെ കീഴിലുള്ള നിയമസംവിധാനം വേട്ടയാടുന്നത് തടയാനാണ് ഈ നടപടിയെന്നു ബൈഡൻ വ്യക്തമാക്കി.
Trump slams Biden for pardoning family