Image

മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റില്ല;കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടിസുമായി പോലീസ്

രഞ്ജിനി രാമചന്ദ്രൻ Published on 21 January, 2025
മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റില്ല;കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടിസുമായി പോലീസ്

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും കൂട്ടിക്കൽ ജയചന്ദ്രനെ അറസ്റ് ചെയ്യാൻ കഴിയാതെ പോലീസ് . നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ജൂൺ 8നാണ് നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസ് പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പൊലീസിനു കൈമാറുകയായിരുന്നു. പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നുയെക്കിലും അറസ്റ്റോ തുടർ നടപടിയോ ഉണ്ടായില്ല.

ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യഹർജി ജൂലൈ 12ന് കോഴിക്കോട് പോക്സോ കോടതി തള്ളി. എന്നിട്ടും പോലീസ്  അറസ്റ്റിനു മുതിർന്നില്ല . എന്നാൽ ഈ സമയം പ്രതി നഗരത്തിലെ തന്നെ സുഹൃത്തുക്കളുടെ വിവിധ ഫ്ലാറ്റുകളിൽ  ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അടുത്ത ദിവസം തന്നെ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടുമെന്നാണു സൂചന.

 

 

english summary :
Anticipatory bail rejected, yet no arrest; police issue lookout notice against Kootickal Jayachandran

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക