Image

ഹണി റോസിന്റെ കേസിൽ അതിവേഗ നടപടി;കലയുടെ കാര്യത്തിൽ മെല്ലെപ്പോക്ക്,ആരോപണമുന്നയിച്ച വി ഡി സതീശൻ

രഞ്ജിനി രാമചന്ദ്രൻ Published on 21 January, 2025
ഹണി റോസിന്റെ കേസിൽ അതിവേഗ നടപടി;കലയുടെ കാര്യത്തിൽ മെല്ലെപ്പോക്ക്,ആരോപണമുന്നയിച്ച വി ഡി സതീശൻ

‘വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലിയൊടിക്കും ’എന്നു പറയുന്നതുമാണോ സ്ത്രീസുരക്ഷ? കൂത്താട്ടുകുളത്തു സിപിഎം കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിയമസഭയിൽ കടുത്ത പ്രധിഷേധം.  നടി ഹണി റോസിന്റെ കേസിൽ അതിവേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ്  എന്തുകൊണ്ടാണ് കലയുടെ കാര്യത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി ഉൾപ്പെടെ നോക്കി നിൽക്കുമ്പോഴാണു കലയെ തട്ടിക്കൊണ്ടു പോയത്. വസ്ത്രാക്ഷേപം ചെയ്യുന്നതും കാല് തല്ലിയൊടിക്കും എന്നു പറയുന്നതുമാണോ സ്ത്രീസുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിനു ശക്തിയില്ലേ എന്നും സതീശൻ ആരോപിച്ചു.

കേരളത്തിൽ ഇത് ആദ്യമായല്ല കാലുമാറ്റമുണ്ടാകുന്നതെന്നും എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടായെന്നും അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ എന്നും സതീശൻ  ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി . അതേസമയം എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കല രാജു പാർട്ടി പ്രവർത്തകർ അപമര്യാദയായി പെരുമാറിയതിനെതിരെ സിപിഎം ഉന്നത നേതൃത്വത്തിനു പരാതി നൽകുമെന്നു അറിയിച്ചു. ഒരു  പ്രശ്നം ഉണ്ടായപ്പോൾ യുഡിഎഫ് പ്രവർത്തകർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നതെന്നും കല പറഞ്ഞു.

 

 

english summary :
Swift action in the case involving Honey Rose; slow progress in matters related to the arts, alleges V.D. Satheesan.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക