Image

'എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും മാപ്പ് ചോദിക്കുന്നു'; വിനായകൻ

Published on 21 January, 2025
'എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും  മാപ്പ്  ചോദിക്കുന്നു'; വിനായകൻ

വിവാദങ്ങൾക്കിടെ പ്രതികരിച്ച് നടൻ വിനായകൻ. തന്റെ ഭാ​ഗത്തു നിന്നു‌ണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് വിനായകൻ. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെയെന്നും വി.നായകൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ പ്രതികരണം.

മദ്യലഹരിയിൽ അയൽവാസിക്ക് നേരെ അസഭ്യവർഷം  നടത്തുന്ന നടന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വിനായകൻ അസഭ്യവർഷം നടത്തുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ ലഭിച്ചതായി എറണാകുളം നോർത്ത് പൊലീസ് പറഞ്ഞു. പരാതി കിട്ടിയാൽ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക