Image

വിഷപ്പുല്ല് തിന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

രഞ്ജിനി രാമചന്ദ്രൻ Published on 21 January, 2025
വിഷപ്പുല്ല് തിന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർക്ക് മുന്നറിയിപ്പുമായി ഡോക്ടർമാർ

വിഷപ്പുല്ല് തിന്ന് നാല് പശുക്കൾ ചത്തു. തൃശൂരിൽ വെളപ്പായ ചൈനബസാറിൽ ക്ഷീര കർഷകൻ രവിയുടെ പശുക്കളാണ് ചത്തത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് പശുക്കൾ തിന്നത്. സംഭവത്തെ തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം പശുക്കൾ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന പുല്ലുകൾ തിന്നാതിരിക്കാൻ ക്ഷീര കർഷകർ ജാ​ഗ്രത പാലിക്കണമെന്ന് വെറ്റിനറി ഡോക്ടർമാർ അറിയിച്ചു. പശുക്കളുടെ പോസ്റ്റ്‍മോർട്ടത്തിൽ വിഷപ്പുല്ലിൻറെ സാന്നിധ്യം സ്ഥിരീകരിച്ചു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക