ഭുവനേശ്വർ: ഒഡീശ - ഛത്തിസ്ഗഡ് അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് പതിനാറ് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയിൽ, കുലാരിഘട്ട് റിസർവ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.
ഇവിടെ സിആർപിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയിൽ പങ്കെടുക്കുന്നു.