'നിന്റെ വെളിച്ചം ദശലക്ഷങ്ങളുടെ ഹൃദയത്തിൽ മിന്നിത്തിളങ്ങുന്നത് തുടരുന്നു.' അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ 39-ാം ജന്മവാർഷികദിനത്തിൽ ഹൃദയത്തെ തൊട്ടുണർത്തുന്ന കുറിപ്പുമായി സഹോദരി ശ്വേതാ സിംഗ് കീർത്തി.പ്രചോദനം നൽകുന്ന ശക്തിയാണ് സുശാന്ത് എന്ന് ശ്വേത വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. 2020 ജൂൺ 14-ന് കോവിഡ് ലോക്ക്ഡൗൺ സമയത്തായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നെങ്കിലും കേസിന് ഒരു പുരോഗതിയും ഉണ്ടായില്ല.
ഈ താരത്തെ, സ്വപ്നം കാണുന്നവനെ, ഇതിഹാസത്തെ, ആഘോഷിക്കുന്നു... പിറന്നാളാശംസകൾ ഭായ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേതാ സിംഗ് കുറിപ്പ് ആരംഭിക്കുന്നത്. 'നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, നീ അവശേഷിപ്പിച്ച ഓരോ ജ്ഞാനവും നിന്റെ സത്ത ശാശ്വതമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ വെറുമൊരു ഓർമ്മയല്ല - നിങ്ങൾ ഒരു ഊർജ്ജമാണ്, പ്രചോദനം നൽകുന്ന ഒരു ശക്തിയാണ്. സഹോദരാ, വാക്കുകൾക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു, അളക്കാനാവാത്തവിധം നിങ്ങളെ മിസ്സ് ചെയ്യുന്നു. ഇന്ന്, ഞങ്ങൾ നിങ്ങളുടെ വൈഭവത്തേയും അഭിനിവേശത്തേയും അനന്തമായ ആത്മാവിനേയും ആഘോഷിക്കുന്നു'. ശ്വേതാ സിംഗ് കീർത്തിയുടെ കുറിപ്പ് ഏറെ വൈകാരികത സൃഷ്ട്ടിക്കുന്നതാണ് . സുശാന്തിനെ ആരാധിച്ചിരുന്നവരുടെ മനസ്സിൽ അദ്ദേഹത്തിന്റെ മരണം ഒരു ചോദ്യചിന്ഹനമായി അവശേഷിക്കുന്നു.
english summary :
Your light continues to shine brightly in the hearts of millions," says Sushant's sister