Image

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ: ഇൻസ്റ്റഗ്രാം സുഹൃത്തിനായി തിരച്ചിൽ

Published on 21 January, 2025
തിരുവനന്തപുരത്ത് യുവതി കഴുത്തിൽ  കുത്തേറ്റ് മരിച്ചനിലയിൽ: ഇൻസ്റ്റഗ്രാം സുഹൃത്തിനായി തിരച്ചിൽ

തിരുവനന്തപുരം കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്.

ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനുണ്ടായിരുന്നില്ല.

ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നുവെന്നാണ് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക